'ബെസ്റ്റ് ഫ്രണ്ട് പ്രൊപ്പോസ് ചെയ്തപ്പോള്‍ പതറിപ്പോയി, രസമാകുമെന്നാണ് കരുതിയത്, പക്ഷെ...'; പ്രണയകഥ പറഞ്ഞ് മമിത ബെെജു

എന്റെ മനസിലുണ്ടായിരുന്നത്, ഇപ്പോള്‍ ബെസ്റ്റ് ഫ്രണ്ട് ആണല്ലോ. അതുപോലെ തന്നെ മുന്നോട്ട് പോവുകയാണെങ്കില്‍ രസമല്ലേ എന്നായിരുന്നു
Mamitha Baiju
Mamitha Baiju
Updated on
1 min read

ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് മമിത ബൈജു. മലയാളത്തിലും തമിഴിലുമായി തുടരെ തുടരെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിരിക്കുകയാണ് മമിത. ഹാട്രിക് 200 കോടി ചിത്രങ്ങളുമായി സമാനതകളില്ലാത്ത കുതിപ്പിലാണ് മമിത ബൈജു. നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിച്ച ബെത്‌ലേഹം കുടുംബ യൂണിറ്റ് 200 കോടിയും കടന്ന് മുന്നേറുകയാണ്.

തമിഴില്‍ വിജയ്ക്കും സൂര്യയ്ക്കുമൊപ്പം അഭിനയിച്ച ജന നായകനും വിശ്വനാഥ് ആന്‍ഡ് സണ്‍സും വന്‍ വിജയമായി മാറിയിരുന്നു. പ്രേമലുവിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ നടിയാണ് മമിത ബൈജു. ഡ്യൂഡിലൂടെയാണ് മമിത തമിഴകത്തിന്റേയും പ്രിയങ്കരിയാകുന്നത്. ഇന്ന് സൗത്ത് ഇന്ത്യയാകെ ആരാധകരുള്ള നായികയാണ് മമിത ബൈജു. പലരുടേയും ക്രഷ് ആണ് ഇന്ന് മമിത ബൈജു.

മുമ്പൊരിക്കല്‍ തന്റെ പ്രണയകഥ മമിത ബൈജു വെളിപ്പെടുത്തിയിരുന്നു. പ്രേമലുവിന്റെ റിലീസിന് മുമ്പാകെ നല്‍കിയ അഭിമുഖത്തിലാണ് ബെസ്റ്റ് ഫ്രണ്ട് പ്രണയാഭ്യര്‍ത്ഥന നടത്തിയതിനെക്കുറിച്ച് മമിത ബൈജു തുറന്നു പറഞ്ഞത്. ബെത്‌ലേഹം ഹിറ്റായതോടെ പഴയ വിഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്.

''എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ പ്രൊപ്പോസ് ചെയ്തിരുന്നു. അപ്പോള്‍ ഞാന്‍ കുറച്ച് പതറിയിരുന്നു. ചെറുതായെന്ന് പതറി. അതൊരു റിലേഷന്‍ പോലെ ആയിരുന്നു. ബെസ്റ്റ് ഫ്രണ്ട് ആണല്ലോ. അതിനാല്‍ ആളെ നന്നായി അറിയാമല്ലോ. എന്റെ മനസിലുണ്ടായിരുന്നത്, ഇപ്പോള്‍ ബെസ്റ്റ് ഫ്രണ്ട് ആണല്ലോ. അതുപോലെ തന്നെ മുന്നോട്ട് പോവുകയാണെങ്കില്‍ രസമല്ലേ എന്നായിരുന്നു. പക്ഷെ പിന്നെ അങ്ങോട്ട് നീ എനിക്ക് ടൈം തരണം എന്നൊക്കെ പറഞ്ഞപ്പോള്‍ അയ്യോ എന്നായി. ആ ബെസ്റ്റ് ഫ്രണ്ട് മോഡ് വിടാന്‍ തുടങ്ങി. അത് എനിക്ക് പറ്റാതായി. അതിനാല്‍ വേണ്ട, എനിക്ക് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ രണ്ട് മാസത്തിനകം അവന്‍ അടുത്ത ആളെ സെറ്റാക്കി'' എന്നാണ് മമിത പറഞ്ഞത്.

അതേസമയം 200 കോടിയും കടന്ന് മുന്നേറുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ചിത്രം 300 കോടിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. നിവിന്‍ പോളി നായകനായ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഇന്ന് തിയേറ്ററുകളിലെത്തും. സംഗീത് പ്രതാപിനൊപ്പം അഭിനയിക്കുന്ന ഹലോ ഡിയര്‍ ആണ് മമിതയുടെ അടുത്ത സിനിമ. പിന്നാലെ തമിഴില്‍ ഇരണ്ടു വാനം, പ്രദീപ് രംഗനാഥന്‍ നിര്‍മിക്കുന്ന ചിത്രം തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

Mamitha Baiju
പൈസയും ക്രെഡിറ്റ് സ്‌കോറും എങ്ങനെ മാനേജ് ചെയ്യാം? ശ്രീനാഥ് ഭാസിയുടെ 'ക്രെഡിറ്റ് സ്‌കോര്‍' ടീസര്‍
Mamitha Baiju
'ജീവ പെട്ടെന്ന് എല്ലാം മറന്നുപോകും, സ്പൈ ആക്കുകയാണെങ്കിൽ ആര്യയെ ആയിരിക്കും'; കൂട്ടുകാരൻമാരെക്കുറിച്ച് രവി മോഹൻ
Mamitha Baiju
'ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്'; ഹിറ്റ് മലയാളം സിനിമയെക്കുറിച്ച് കയാദു ലോഹര്‍
Summary

Mamitha Baiju recalls her brief relationship with her best friend.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com