'ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്'; ഹിറ്റ് മലയാളം സിനിമയെക്കുറിച്ച് കയാദു ലോഹര്‍

ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്ന കഥാപാത്രമാണ്. വളരെ സങ്കീര്‍ണമായ വേഷമാണ്.
Kayadu Lohar
Kayadu Lohar
Updated on
1 min read

തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് കയാദു ലോഹര്‍. മലയാളത്തിലും സജീവമാണ് കയാദു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഐ ആം ഗെയിമിലും കയാദുവാണ് നായിക. കൈനിറയെ സിനിമകളുണ്ടായിരിക്കുമ്പോഴും, ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇത് തനിക്ക് ചെയ്യാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ടെന്നാണ് കയാദു പറയുന്നത്.

അത്തരത്തില്‍ ഒരു സിനിമ കണ്ടപ്പോള്‍ തനിക്ക് ഉണ്ടായ ചിന്ത പങ്കുവെക്കുകയാണ് കയാദു ലോഹര്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് കയാദു മനസ് തുറന്നത്. ഏതെങ്കിലും സിനിമ കണ്ടപ്പോള്‍ ഈ കഥാപാത്രം എനിക്ക് ചെയ്യാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

മലയാള സിനിമ ബാലന്‍ ആയിരുന്നു കയാദു നല്‍കിയ മറുപടി. ''ബാലന്‍ സിനിമയിലെ അമ്മ കഥാപാത്രം. അവരുടെ കണ്ണുകള്‍ ഭയങ്കര എക്‌സ്പ്രസീവ് ആണ്. ആ കഥാപാത്രം ചെയ്യാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്ന കഥാപാത്രമാണ്. വളരെ സങ്കീര്‍ണമായ വേഷമാണ്. അതേസമയം തന്നെ വളരെ ഇന്ററസ്റ്റിങുമാണ് ആ കഥാപാത്രം. വെല്ലുവിളി നിറഞ്ഞ വേഷമാണ്'' എന്നാണ് കയാദു ലോഹര്‍ പറയുന്നത്.

മലയാളത്തില്‍ ഐ ആം ഗെയിം ആണ് കയാദുവിന്റേതായി ഒടുവിലിറങ്ങിയ സിനിമ. നേരത്തെ ടൊവിനോ തോമസിനൊപ്പം പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടേയും കയാദു കയ്യടി നേടിയിരുന്നു. ഇന്നിറങ്ങുന്ന തമിഴ് ചിത്രം ഇമ്മോര്‍ട്ടല്‍ ആണ് കയാദുവിന്റെ ഏറ്റവും പുതിയ സിനിമ. തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാമായി നിരവധി സിനിമകളാണ് കയാദുവിന്റേതായി അണിയറയിലുള്ളത്.

Kayadu Lohar
'തമിഴ്നാട് സർക്കാരിന്റെ ഒരു ചെറിയ ചുവടുവയ്പ്പ്'; വിജയ്‌ക്ക് നന്ദി പറഞ്ഞ് അജിത്
Kayadu Lohar
പൃഥ്വിരാജിന്‍റെ 'ഖലീഫ' 50 കോടി ക്ലബിൽ; ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ്
Kayadu Lohar
'അടുത്തിരുന്നത് രജനികാന്ത് ആണെന്ന് അറിയില്ലായിരുന്നു'; ഫോട്ടോയെടുത്തപ്പോള്‍ കൈ വിറയ്ക്കുന്നത് കണ്ട് അദ്ദേഹം പറഞ്ഞത്: കയാദു ലോഹര്‍
Summary

Kayadu Lohar about malayalam movie Balan. She wishes to play a character like the mother in Balan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kayadu Lohar and Rajinikanth
Nivin Pauly, Kayadu Lohar
Kayadu Lohar
Aashish Joe Antony, Suchitra Mohanlal
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com