നുസ്രത്ത് ജഹാന്‍ 
Entertainment

കുഞ്ഞിന്റെ അച്ഛന് സത്യം അറിയാം, വിവാദങ്ങൾക്ക് മറുപടിയുമായി നുസ്രത്ത് ജഹാൻ

നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയുമായി നുസ്രത്ത് പ്രണയത്തിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന് കഴിഞ്ഞ മാസമാണ് കുഞ്ഞ് പിറന്നത്. ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ ജനനം. നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയുമായി നുസ്രത്ത് പ്രണയത്തിലാണ്. അതോടെ കുഞ്ഞിന്റെ അച്ഛൻ ആരാണെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. 

മകന്റെ ജനനത്തിന് ശേഷം പങ്കെടുത്ത ആദ്യ പൊതുചടങ്ങില്‍ തന്നെ നുസ്രത്തിന് ഇത്തരത്തിൽ ഒരു ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നു. അതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുഞ്ഞിന്റെ അച്ഛന് സത്യം അറിയാമെന്നാണ് താരം പറഞ്ഞത്. താനും യഷ്ദാസ്ഗുപ്തയും കുഞ്ഞിന്റെ ജനനം ആഘോഷിക്കുകയാണെന്നും  നുസ്രത്ത് കൂട്ടിച്ചേർത്തു. 

വ്യവസായിയായ നിഖില്‍ ജെയിനായിരുന്നു നുസ്രത്തിന്റെ ഭര്‍ത്താവ്. ഇരുവരും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വേര്‍പിരിഞ്ഞത്. തുര്‍ക്കിയില്‍ വെച്ച് 2019 ലാണ് വിവാഹം നടന്നത്. അതിനാല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിവാഹം സാധുവല്ലാത്തതിനാല്‍ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്