വെൻ ലവ് ക്ലിക്ക് വിഡിയോയിൽ നിന്ന് 
Entertainment

ബ്രൈഡൽ ഷൂട്ടിനിടയിലെ കാമറാമാന്റെ പ്രണയം; ശ്രദ്ധനേടി 'വെൻ ലവ് ക്ലിക്ക്സ്' മ്യൂസിക്കൽ വിഡിയോ

വരന്റേയും വധുവിന്റേയും പ്രണയമല്ല മറിച്ച് ക്യാമറാമാനാണ് ഇതിലെ ഹീറോ

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹം ​ഗംഭീരമാക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് ബ്രൈഡൽ ഷൂട്ട്. എന്തൊക്കെ കാര്യത്തിൽ കോംപ്രമൈസ് ചെയ്താലും ഫോട്ടോഷൂട്ട് ​ഗംഭീരമാക്കാനാണ് എല്ലാവരും ശ്രമിക്കുക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അങ്ങനെയൊരു ബ്രൈഡൽ ഷൂട്ടാണ്. എന്നാൽ വരന്റേയും വധുവിന്റേയും പ്രണയമല്ല മറിച്ച് ക്യാമറാമാനാണ് ഇതിലെ ഹീറോ. 

വെൻ ലവ് ക്ലിക്ക്സ് എന്ന മ്യൂസിക്കൽ വിഡിയോയിലാണ് ഫോട്ടോഷൂട്ട് പകർത്താനെത്തുന്ന ക്യാമറാമാന്റെയും റിസോര്‍ട്ടിലെ ഗസ്റ്റ് കോഓര്‍ഡിനേറ്ററായ പെണ്‍കുട്ടിയുടേയും പ്രണയം പറയുന്നത്. ബ്രൈഡൽ ഷൂട്ടിനിടെ ക്യാമറാമാൻ പെൺകുട്ടിയെ കണ്ടുമുട്ടുന്നതും തുടർന്ന് പ്രണയം പൂവിടുന്നതുമാണ് വിഡിയോയിലുള്ളത്. വൈക്കം ചെമ്മനാകരിയിലെ കളത്തില്‍ ലേക്ക് റിസോര്‍ട്ടിൽ ചിത്രീകരിച്ച വിഡിയോയുടെ ദൃശ്യഭം​ഗിയും എടുത്തു പറയേണ്ടതാണ്. 

രാജകൊട്ടാരത്തില്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായ നന്ദു കിഷോര്‍ ബാബുവാണ്. അഖില്‍ സി. ആന്റണിയാണ് ലവ് ക്ലിക്കിന്റെ സംവിധാനം. ഗോവിന്ദ്കൃഷ്ണയുടെ വരികൾക്ക്  സംഗീത നൽകിയിരിക്കുന്നത് ജിയോ മൈക്കല്‍. ബാഗ് ഓഫ് സ്‌ക്രിപ്റ്റ്‌സും സില്‍വര്‍വേവ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിർമാണം. അഭിരാമി എ എസ്, അഞ്ജന മോഹന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സ്വസ്തിക് പ്രതാപന്‍, കണ്ണന്‍ നാരായണന്‍, ഷിനു ഷാജി, ഋത്വിക് റെജി എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT