പ്രകാശ് രാജ് ആശുപത്രിയിൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ദി ഡെവിൾ ഈസ് ബാക്ക്, ശസ്ത്രക്രിയ വിജയകരം'; ആശുപത്രിയിൽ നിന്നുള്ള ചിത്രവുമായി പ്രകാശ് രാജ്

ശസ്ത്രക്രിയ വിജയകരമായെന്ന് താരം തന്നെയാണ് ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നുഷ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരുക്കേറ്റ പ്രകാശ് രാജിന്റെ ശസ്ത്രക്രിയ കഴിഞ്ഞു. തിരുചിട്രംബലം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കൈക്ക് പരുക്കേൽക്കുന്നത്. ശസ്ത്രക്രിയ വിജയകരമായെന്ന് താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രവും പങ്കുവെച്ചു. 

ദി ഡെവിൾ ഈസ് ബാക്ക്, ശസ്ത്രക്രിയ വിജയകരമായി. പ്രിയ സുഹൃത്ത് ഗുരുവ റെഡ്ഡിക്ക് നന്ദി, കൂടാതെ നിങ്ങളുടെ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. വൈകാതെ തിരികെയെല്ലാം- പ്രകാശ് രാജ് കുറിച്ചു. കയ്യിൽ ബാൻഡേഡുമായി ചിരിച്ചു കട്ടിലിൽ കിടക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. 

കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ വച്ച് സിനിമാ ഷൂട്ടിങ്ങിനിടെ പ്രകാശ് രാജിന് വീണ് പരുക്കേൽക്കുന്നത്. അപകടത്തിൽ കൈ ഫ്രാക്ചറായി. തുടർന്ന് ചികിത്സയ്ക്കായി ഹൈദരാബാദിലെ ഡോ. ഗുരുവ റെഡ്ഡിയുടെ അടുത്തെത്തുകയായിരുന്നു. നവരസയാണ് പ്രകാശ് രാജിന്റേതായി പുറത്തുവന്ന അവസാന ചിത്രം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT