ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ നിമിഷയും സുരാജും, ഐശ്വര്യ രാജേഷ്/ ഫേയ്സ്ബുക്ക് 
Entertainment

'ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' തമിഴിലേക്ക്, നിമിഷയുടെ റോളിൽ ഐശ്വര്യ രാജേഷ്

ഒരേ സമയം തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണനാണ്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ അടുത്തിടെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന വേഷത്തിൽ എത്തിയത്. ഇപ്പോൾ ചിത്രം തമിഴിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയാവുമെന്നാണ് റിപ്പോർട്ടുകൾ. 

ഒരേ സമയം തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണനാണ്. ചിത്രത്തിലെ താരങ്ങളെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് കണ്ണൻ. പി.ജി മുത്തയ്യയാണ് ക്യാമറ. രാജ്കുമാറാണ് ആര്‍ട്ട് വിഭാഗം. സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍. 

ടൊവിനോ തോമസ് നായകനായി എത്തിയ 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ​ഗ്രേറ്ര് ഇന്ത്യൻ കിച്ചൻ. ലോക്ക്ഡൗൺ കാലത്ത് ചിത്രീകരിച്ച സിനിമ കേരളത്തിലെ സമൂഹിക സാഹചര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. അടുക്കളയിൽ തളച്ചിടപ്പെടുന്ന വിദ്യാസമ്പന്നയായ പെൺകുട്ടിയാണ് നിമിഷ ചിത്രത്തിലെത്തുന്നത്. ഭർത്താവിന്റെ റോളിലാണ് സുരാജ് എത്തിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT