അജിത് എക്സ്
Entertainment

സിനിമകൾ കുറച്ച് യാത്ര ചെയ്യുന്നതിന് കാരണമിതാണ്; അജിത്തിന്റെ വി‍ഡിയോ വൈറൽ

നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളെ വെറുക്കാൻ മതം നിങ്ങളെ പ്രേരിപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

അടുത്തിടെയാണ് നടൻ അജിത് തന്റെ റേസിങ് ടീമിനെ പ്രഖ്യാപിച്ചത്. 'അജിത് കുമാർ റേസിങ്' എന്നാണ് തലയുടെ ടീമിന്റെ പേര്. ഫാബിയൻ ഡഫിയക്‌സ് ആണ് അജിത് കുമാർ റേസിങ്ങിന്റെ ഔദ്യോഗിക ഡ്രൈവർ. റേസിങ് സീറ്റിൽ അജിത്തും ഉണ്ടാകും. എന്നാൽ റേസിങ്ങിൽ സജീവമാകുന്നതോടെ അജിത്തും സിനിമ വിടുമോ എന്ന ചർച്ചയും ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ്.

ഇപ്പോഴിതാ ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കുമെല്ലാം മറുപടിയെന്നോണം തലയുടെ ഒരു വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ബൈക്ക് റേസിങ് പ്രേമികൾക്കായി വീനസ് മോട്ടോർ സൈക്കിൾ ടൂർസ് എന്നൊരു കമ്പനിയും അജിത് നടത്തുന്നുണ്ട്. ഇതിന്റെ പ്രൊമോഷൻ വിഡിയോയിൽ അജിത് പറഞ്ഞ കാര്യങ്ങളാണിപ്പോൾ വൈറലാകുന്നത്. യാത്ര നിങ്ങളെ എങ്ങനെ മികച്ചൊരു വ്യക്തിയാക്കുന്നു എന്നതിനെക്കുറിച്ചാണ് അജിത് വിഡിയോയിൽ പറയുന്നത്.

"ആളുകളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം. യാത്രയാണ് മെഡിറ്റേഷന്റെ ഏറ്റവും നല്ല രൂപമെന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. ഒരു ഉദ്ധരണിയുണ്ട് - നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളെ വെറുക്കാൻ മതം നിങ്ങളെ പ്രേരിപ്പിക്കുന്നു...അത് മതമോ ജാതിയോ എന്തുമാകട്ടെ.

ഇത് വളരെ ശരിയാണ്, നമ്മൾ ആളുകളെ കണ്ടുമുട്ടുന്നതിന് മുൻപ് തന്നെ അവരെ വിലയിരുത്താറുണ്ട്. നിങ്ങൾ യാത്ര ചെയ്യുമ്പോൾ, വ്യത്യസ്ത നാടുകളിൽ നിന്നുള്ളവരെയും പല മതങ്ങളിൽപ്പെട്ട ആളുകളെയും കണ്ടുമുട്ടുന്നു, അവരുടെ സംസ്കാരം അനുഭവിച്ചറിയുന്നു. നിങ്ങൾ ആളുകളോട് സഹാനുഭൂതിയോടെ പെരുമാറാൻ തുടങ്ങുന്നു...നിങ്ങളുടെ ചുറ്റുമുള്ള ആളുകളോട് നിങ്ങൾ കൂടുതൽ സഹാനുഭൂതി കാണിക്കുന്നു. അത് നിങ്ങളെ മികച്ച വ്യക്തിയാക്കുന്നു"- അജിത് വിഡിയോയിൽ പറയുന്നു.

സിനിമകൾ കുറച്ച് യാത്രകൾക്കായി കൂടുതൽ സമയം അജിത് ചെലവഴിക്കുന്നതിനെ അഭിനന്ദിക്കുന്നവരും കുറവല്ല. വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി എന്നീ സിനിമകളാണ് അജിത്തിന്റേതായി റിലീസിനൊരുങ്ങുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

SCROLL FOR NEXT