Kamakhya Narayan Singh, Anurag Kashyap 
Entertainment

'അനുരാഗ് കശ്യപിന് മാനസിക പ്രശ്‌നം; പെണ്‍കുട്ടികളെ മതം മാറ്റാന്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നു'; കേരള സ്റ്റോറി 2 സംവിധായകന്‍

അദ്ദേഹത്തിന് നല്ല ബുദ്ധി കൊടുക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ദ കേരള സ്റ്റോറി 2 പ്രൊപ്പഗാണ്ട ചിത്രമാണെന്നു പറഞ്ഞ അനുരാഗ് കശ്യപിനെതിരെ സംവിധായകന്‍ കാമാഖ്യാ നാരായണ്‍ സിങ്. അനുരാഗിന് മാനസിക പ്രശ്‌നമാണെന്നാണ് കാമാഖ്യ പറയുന്നത്. സിനിമയില്‍ കാണിക്കുന്നത് പോലെ ബീഫ് കഴിപ്പിക്കുന്നതും മതം മാറ്റുന്നതും സമൂഹത്തില്‍ നടക്കുന്നതാണ്. അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.

'അനുരാഗ് കശ്യപ് ജി പറയുന്നത് ആരും കിച്ഡി പോലും അങ്ങനെ കഴിപ്പിക്കില്ലെന്നാണ്. ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ലഡ്ഡു പോലും അങ്ങനെ കഴിപ്പിക്കാനാകില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍, നമ്മുടെ സമൂഹത്തില്‍, നിഷ്‌കളങ്കരായ നമ്മളുടെ പെണ്‍മക്കളെ ബീഫ് കഴിപ്പിക്കുകയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. അത് കുറ്റകൃത്യമാണ്.'' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ കാമാഖ്യ പറയുന്നു.

അനുരാഗ് കശ്യപിന് മാനസിക പ്രശ്‌നമുണ്ട്. അദ്ദേഹം മാനസികമായി ദുര്‍ബലനായി. എല്ലാത്തിനോടും പ്രശ്‌നമാണ്. ബ്രാഹ്മണന്മാരോട് പ്രശ്‌നമാണ്. നെറ്റ്ഫ്‌ളിക്‌സിനോട് പ്രശ്‌നമാണ്. ഫിലിം ഇന്‍ഡസ്ട്രിയോട് പ്രശ്‌നമാണ്. ഈ മനുഷ്യന് എല്ലാത്തിനോടും പ്രശ്‌നമാണെന്നും കാമാഖ്യ പറയുന്നു.

''ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്‌സ് എന്നൊരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. അച്ഛനും മകള്‍ക്കുമിടയിലെ അധാര്‍മികമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. പരിഷ്‌കൃത സമൂഹത്തിന്റെ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള കാര്യമാണത്. ഏറെ നാളായി അദ്ദേഹത്തിന്റെ സിനിമകളൊക്കെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയാണ്. അതോടെ അദ്ദേഹത്തിന്റെ മാനസികാവസ്ഥ തകര്‍ന്നു. അദ്ദേഹത്തെ സമൂഹം ഇപ്പോള്‍ ഗൗരവ്വത്തിലെടുക്കുന്നില്ല. അദ്ദേഹത്തിന് നല്ല ബുദ്ധി കൊടുക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു'' എന്നും കാമാഖ്യ നാരായണ്‍ സിങ് പറയുന്നു.

The Kerala Story 2 director Kamakhya Narayan Singh says Anurag Kashyap is mentally weak.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

SCROLL FOR NEXT