കേരള സ്റ്റോറിയില്‍ നിന്ന് 
Entertainment

കേരള സ്റ്റോറി ഒടിടിയിലേക്ക്: റിലീസ് പ്രഖ്യാപിച്ചു

ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ആദ ശര്‍മയാണ് റിലീസ് പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വലിയ വിവാദങ്ങൾക്ക് വഴിതുറന്ന ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണ് ചിത്രം എന്ന തരത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നു. പല സ്ഥലത്തും ചിത്രം വിലക്കേർപ്പെടുത്തിയെങ്കിലും ബോക്സ് ഓഫിസില്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോള്‍ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ആദ ശര്‍മയാണ് റിലീസ് പുറത്തുവിട്ടത്.

സീ5ലൂടെയാണ് ചിത്രം എത്തുന്നത്. ഫെബ്രുവരി 16 മുതല്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. തിയറ്ററില്‍ എത്തി മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ഇതില്‍ സന്തോഷം പങ്കുവച്ചുകൊണ്ട് നിര്‍മാതാവും രംഗത്തെത്തി.

ഒടിടിയിൽ കേരള സ്റ്റോറി എപ്പോൾ വരുമെന്ന് ചോദിച്ച് ആയിരക്കണക്കിന് മെയിലുകൾ ഞങ്ങൾക്ക് ലഭിക്കുന്നു.ഇപ്പോള്‍ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. കേരള സ്റ്റോറി ZEE5-ൽ പ്രീമിയർ ചെയ്യാൻ പോകുന്നു. ഈ സിനിമയില്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന നിരവധി നിമിഷങ്ങളുണ്ട്. നിങ്ങളുടെ മുഴുവൻ കുടുംബത്തോടൊപ്പം കാണണം.- എന്നാണ് നിര്‍മാതാവ് കുറിച്ചത്.

വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. കേരള സ്റ്റോറി ഒരു പ്രൊപ്പഗാണ്ട ചിത്രമാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നത്. അതാണ് പല ഒടിടി ഭീമന്മാരും ചിത്രം ഏറ്റെടുക്കാന്‍ തയാറാവാതിരുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുദീപ്‌തോ സെന്‍ ആണ് ദ കേരള സ്‌റ്റോറി എന്ന സിനിമയുടെ സംവിധായകന്‍. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT