ചിത്രത്തിന്റെ പോസ്റ്റര്‍ 
Entertainment

മോഹന്‍ലാല്‍ - ജിത്തുജോസഫ് ചിത്രം 'നേര്' ട്രെയിലര്‍ റിലീസ് നാളെ

ഏറെ ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ ഒരു വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ നായകനാകുന്ന ജിത്തു ജോസഫ് ചിത്രം നേര് ഡിസംബര്‍ 21ന് തീയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ നാളെ 5മണിക്ക് പുറത്തിറങ്ങും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഏറെ ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ ഒരു വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ഒരു കോര്‍ട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം നിയമത്തിന്റെ നൂലാമാലകളെ പ്രേക്ഷകക്കു മുന്നില്‍ റിയലിസ്റ്റിക്കായി കാഴ്ച്ചവക്കുന്നു. സംഘര്‍ഷവും. ഉദ്വേഗവും കോര്‍ത്തിണക്കി, ഒരു നിയമയുദ്ധത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുകയാണ് ഈ ചിത്രത്തിലൂടെ ജീത്തു ജോസഫ്.

പ്രിയാമണിയാണ് ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദിഖ്, ജഗദീഷ്, അനശ്വരരാജന്‍, ഗണേഷ് കുമാര്‍, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ശാന്തി മായാദേവി, മാത്യുവര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, രമാദേവി, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. 

ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പാണ്‌.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT