അനു സിതാര/ ഫേസ്ബുക്ക് 
Entertainment

ആദ്യ ചിത്രത്തിന്റെ പ്രതിഫലം പൂജ്യം; ആരാധകരോട് അനു സിത്താര

ആദ്യ പ്രതിഫലം എത്രയാണ് എന്നായിരുന്നു ആരാധകന്റെ ചോദ്യം

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ആരാധകരുടെ ഇഷ്ട താരമാണ് അനു സിതാര. സിനിമയ്ക്ക് പുറത്തു മാത്രമല്ല അകത്തും താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോൾ തന്റെ ആദ്യ ശമ്പളത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ആദ്യ ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലമൊന്നും ലഭിച്ചില്ലെന്നാണ് അനു സിത്താര പറഞ്ഞത്. ഇൻസ്റ്റ​ഗ്രാമിലൂടെയുള്ള ആരാധകരുടെ ചോദ്യത്തിനാണ് താരത്തിന്റെ പ്രതികരണം. 

ആദ്യ പ്രതിഫലം എത്രയാണ് എന്നായിരുന്നു ആരാധകന്റെ ചോദ്യം. സീറോ എന്നാണ് താരം മറുപടി നൽകിയത്. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം താരം പ്രതികരിച്ചിട്ടുണ്ട്. ഇഷ്‍ട നടന്‍ ആരെന്ന ചോദ്യത്തിന് മമ്മൂട്ടിയാണെന്ന് അനു സിത്താരയുടെ മറുപടി. ഇപ്പോഴത്തെ വാട്‍സ്ആപ് ഡിപി കാണിക്കാമോ എന്ന ചോദ്യത്തിന് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ഇതോടെ മോഹൻലാലിന്റെ ഇഷ്ട സിനിമയെക്കുറിച്ചായി ആരാധകർക്ക് അറിയേണ്ടത്. സദയമാണ് മോഹൻലാലിന്റെ ഇഷ്ട ചിത്രം എന്നാണ് താരം മറുപടി നൽകിയത്. 

നടി ആയിരുന്നില്ലെങ്കില്‍ താൻ നര്‍ത്തകിയോ അധ്യാപികയോ ആയേനെ എന്നും താരം പറഞ്ഞു. ഇഷ്ട ഭക്ഷണം ഏതെന്ന ചോദ്യത്തിന് ചോറും മുളകിട്ട മീൻ കറിയും എന്നായിരുന്നു മറുപടി. മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത് എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ചോദ്യം. ഇതിന് ദിനോസർ എന്നായിരുന്നു അനു പറഞ്ഞത്. രസകരമായ മറുപടിയെ പ്രശംസിക്കാനും ഉണ്ണി മറന്നില്ല. 

സുരേഷ് അച്ചൂസ് സംവിധാനം ചെയ്‍ത 'പൊട്ടാസ് ബോംബ്' എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര അഭിനയരംഗത്തേക്ക് എത്തുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥ,  രാമന്‍റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി എത്തിയിട്ടുള്ള അനു സിത്താര തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT