വിഡിയോ സ്ക്രീൻഷോട്ട്, കൈലാഷ്/ ഫേയ്സ്ബുക്ക് 
Entertainment

കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന റോപ്പ് പൊട്ടി, വന്നിടിച്ചത് ബസിൽ; അപകടദൃശ്യം പുറത്തുവിട്ട് മിഷൻ സി സംവിധായകൻ

കുറച്ചു കൂടെ പുറകിൽ നിന്നും വലിച്ചു വിടേണ്ട സീക്വൻസായിരുന്നു ഇതെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ ചിന്തിക്കാൻ പോലും കഴിയാത്ത അപകടം ആകുമായിരുന്നു എന്നാണ് വിനോദ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്പാനി ശരത്തിനേയും കൈലാഷിനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ​ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ സി. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനോദ് ​ഗുരുവായൂർ. കൈലാഷാണ് അപകടത്തിൽപ്പെട്ടത്. വലിച്ചു പൊക്കിയിരുന്ന റോപ്പ് പൊട്ടി കൈലാഷ് ബസിൽ വന്ന് ഇടിക്കുകയായിരുന്നു. കുറച്ചു കൂടെ പുറകിൽ നിന്നും വലിച്ചു വിടേണ്ട സീക്വൻസായിരുന്നു ഇതെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ ചിന്തിക്കാൻ പോലും കഴിയാത്ത അപകടം ആകുമായിരുന്നു എന്നാണ് വിനോദ് പറയുന്നത്. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ കമാൻഡോ ഓഫിസറായാണ് കൈലാഷ് വേഷമിടുന്നത്. 

വിനോദ് ​ഗുരുവായൂരിന്റെ കുറിപ്പ്

മിഷൻ സി സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്തു കൈലാഷ് ഒരു വലിയ അപകടത്തിൽ പെട്ടു പോയിരുന്നു. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ്പ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസിൽ വന്നിടിക്കുകയും ചെയ്തു. കുറച്ചു കൂടെ പുറകിൽ നിന്നും വലിച്ചു വിടേണ്ട ആ സീക്വൻസ്, പുറകിലേക്ക് വലിക്കുമ്പോൾ തന്നെ പൊട്ടുകയായിരുന്നു.

കുറച്ചു കൂടെ പുറകിൽ നിന്നുമാണ് അത് പൊട്ടിയിരുന്നെങ്കിൽ അന്ന് സംഭവിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത അപകടം ആകുമായിരുന്നു. കാൽമുട്ടിന് കുറച്ചു പരക്കുകൾ അന്ന് കൈലാഷിനു പറ്റിയിരുന്നു. മിഷൻ സിയുടെ സെൻസർ അടുത്ത ദിവസം ചാർട്ട് ചെയ്തിരിക്കുന്നു. സെൻസർ കഴിഞ്ഞാൽ റിലീസ് ഡേറ്റ് അറിയിക്കുന്നതാണ്. തിയറ്റർ റിലീസ് എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍