പൃഥ്വിരാജും കനിഹയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'സംവിധായകനിൽ നിന്ന് നടനിലേക്ക് മാറിയത് അനായാസമായി, ഞാന്‍ നിങ്ങളുടെ ആരാധിക'; പൃഥ്വിരാജിനോട് കനിഹ

പോസ്റ്റിന് മറുപടിയായി പൃഥ്വിരാജും എത്തി

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പ്രധാന റോളില്‍ പൃഥ്വിയും അഭിനയിക്കുന്നുണ്ട്. മീന, കനിഹ ഉള്‍പ്പടെ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോള്‍ പൃഥ്വിരാജിനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കനിഹ. 

വിവിധ വേഷങ്ങളില്‍ പൃഥ്വിയെ കണ്ടിട്ടുണ്ട്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയതുകണ്ട് ആരാധന തോന്നിയിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. അവസാനം അത് സാധ്യമായിരിക്കുകയാണ്. നടനില്‍ നിന്ന് സംവിയകനിലേക്ക് അനായാസമായി മറുന്നതുകാണുന്നതുതന്നെ മികച്ച അനുഭവമാണ്. പൃഥ്വിരാജ് ഞാന്‍ എന്നും നിങ്ങളുടേയും നിങ്ങളുടെ സിനിമയുടേയും  ആരാധികയാണ്.- കനിഹ കുറിച്ചു. പൃഥ്വിരാജിനൊപ്പമുള്ള കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്.

പോസ്റ്റിന് മറുപടിയായി പൃഥ്വിരാജും എത്തി. അവസാനം നിങ്ങള്‍ക്കൊപ്പം സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് കനിഹാ എന്നാണ് പൃഥ്വി കുറിച്ചത്. ബ്രോ ഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദിലാണ് പുരോഗമിക്കുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT