ദീപിക പദുക്കോൺ/ വിഡിയോയിൽ നിന്ന് 
Entertainment

ഹോട്ടലിൽ നിന്നിറങ്ങിയ ദീപികയുടെ ബാ​ഗിൽ പിടിച്ചു വലിച്ച യുവതി, കാറിൽ കയറാൻ ബുദ്ധിമുട്ടി താരം; വിഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്റെ വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ദീപിക പദുക്കോൺ. കഴിഞ്ഞ ദിവസം മുംബൈയിൽ ഭക്ഷണം കഴിക്കാനെത്തിയ താരം ആരാധകരുടെ ശക്തി അറിഞ്ഞു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ താരത്തെ ജനക്കൂട്ടം വളയുകയായിരുന്നു. കൂട്ടത്തിൽ ഒരു സ്ത്രീ ദീപികയുടെ ബാ​ഗിൽ കയറി പിടിച്ചു വലിച്ചതോടെ വളരെ കഷ്ടപ്പെട്ടാണ് താരം കാറിൽ കയറിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്റെ വിഡിയോ. 

വ്യാഴാഴ്ചയാണ് ഖറിലെ ഹോട്ടലില്‍ താരം എത്തയത്. കറുത്ത ഡെനിമും വൈറ്റ് ടോപ്പും അതിനൊപ്പം വെറ്റും ഗ്രേയും ചേര്‍ന്ന ഷ്രഗും ധരിച്ചാണ് താരം എത്തിയത്. ഇതിനൊപ്പം ചുവന്ന വണ്‍സൈഡ് ബാഗും താരം അണിഞ്ഞിരുന്നു. താരം എത്തിയതറിഞ്ഞ് ആരാധകര്‍ കൂടിയിരുന്നു. നിറഞ്ഞ ചിരിയോടൊണ് ആരാധകരെ അഭിവാദ്യം ചെയ്ത് കാറില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു താരം. അതിനിടെയാണ് ടിഷ്യു വില്‍ക്കുന്ന യുവതി താരത്തിന്റെ ബാഗ് പിടിച്ചു വലിച്ചത്. താരത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ കഷ്ടപ്പെട്ടാണ് ദീപിയെ ജനക്കൂട്ടത്തിന് ഇടയില്‍ നിന്ന് രക്ഷിച്ച് കാറില്‍ കയറ്റിയത്. 

ബോളിവുഡില്‍ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഷാരുഖ് ഖാന്റെ തിരിച്ചുവരവായ പത്താനില്‍ ദീപികയാണ് നായികയാവുന്നത്. ഷകുന്‍ ബത്രയുടെ പുതിയ ചിത്രത്തിലും താരം അഭിനയിക്കുന്നത്. ഭര്‍ത്താവ് രണ്‍വീറിനൊപ്പമുള്ള 83 റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തില്‍ കപില്‍ ദേവിന്റെ ഭാര്യയുടെ റോളിലാണ് ദീപിക എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകള്‍ വാങ്ങില്ല

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍