ഫയല്‍ ചിത്രം 
Entertainment

'ടീക് നഹി ലഗ്ത്താ', 26 വർഷം മുൻപ് ലതാ മങ്കേഷ്കർ പാടിയ പാട്ട്; റിലീസ് 92-ാം പിറന്നാൾ ദിനത്തിൽ  

സംവിധായകൻ വിശാൽ ഭരദ്വാജും ഗാനരചയിതാവ് ഗുൽസാറുമാണ് വ്യത്യസ്ത പിറന്നാൾ ആശംസയ്ക്ക് പിന്നിൽ

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കർ 92ാം പിറന്നാൾ ആഘോഷിക്കുന്ന സന്തോഷത്തിൽ ഇതിഹാസ ​ഗായിക 26 വർഷം മുൻപ് പാടിയ ഒരു പാട്ടാണ് ആരാധകരിലേക്കെത്തിയിരിക്കുന്നത്. സംവിധായകൻ വിശാൽ ഭരദ്വാജും ഗാനരചയിതാവ് ഗുൽസാറുമാണ് വ്യത്യസ്ത പിറന്നാൾ ആശംസയ്ക്ക് പിന്നിൽ. വിശാൽ ഭരദ്വാജിന്റെ ചിത്രത്തിനു വേണ്ടി ലത പാടിയ 'ടീക് നഹി ലഗ്ത്താ' എന്ന ഗാനമാണ് വർഷങ്ങൾക്കിപ്പുറം ഇന്ന് റിലീസ് ചെയ്തത്. 

ഗുൽസർ എഴുതിയ പാട്ടിന് ഈണം പകർന്നത് വിശാൽ ഭരദ്വാജ് തന്നെയാണ്. വിശാലിന്റെ വി ബി മ്യൂസിക്കും മോജ് ആപ്പും ചേർന്നാണ് പാട്ട് പുറത്തിറക്കിയത്. പാട്ട് 26 വർഷങ്ങൾക്കു മുൻപ് റെക്കോർഡ് ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. സിനിമയ്ക്കൊപ്പം 'ടീക് നഹി ലഗ്ത്താ' എന്ന ഗാനവും നഷ്ടപ്പെട്ടു. പിന്നീട് ഏറെ പരിശ്രമങ്ങൾക്കൊടുവിൽ പാട്ട് തിരിച്ചകിട്ടി. മാച്ചീസ് എന്ന സിനിമക്കായി ഇതേ പാട്ട് ഉപയോ​ഗിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ ഒറിജിനൽ ട്രാക്ക്‌ ഉപയോഗിക്കാനായില്ല. ഇന്നിതാ 26 വർഷങ്ങൾക്കു മുൻപത്തെ ആ 'ടീക് നഹി ലഗ്ത്താ' റിലീസ് ചെയ്തിരിക്കുകയാണ്. 

കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ആ പാട്ടും ‌ആലാപനവും മനസ്സിൽ നിന്നു മായാത്തതു കൊണ്ടാണ് അതേ ട്രാക്ക് ഇപ്പോൾ വീണ്ടും റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് വിശാൽ ഭരദ്വാജ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം