ശ് ശ്, സൈലന്‍സ്, അവരവിടെ കഴിഞ്ഞോട്ടെ!; കിളികള്‍ക്കായി 20-ാം വര്‍ഷവും പടക്കം ഒഴിവാക്കി ഗ്രാമവാസികള്‍

തുടര്‍ച്ചയായി 20ാം വര്‍ഷമാണ് പടക്കങ്ങള്‍ ഒഴിവാക്കുന്നത്
VELLOD BIRD SANCTUARY
VELLOD BIRD SANCTUARY
Updated on: 
1 min read

ചെന്നൈ: വെള്ളോട് പക്ഷി സങ്കേതത്തിലെ പക്ഷികളുടെ പ്രജനനകാലം സമാധാനപരമാക്കാന്‍ ഇക്കുറിയും ദീപാവലിക്ക് പടക്കങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് സമീപത്തെ പത്തിലധികം ഗ്രാമവാസികള്‍. തുടര്‍ച്ചയായി 20ാം വര്‍ഷമാണ് ഇവര്‍ ദീപാവലി പടക്കങ്ങളില്ലാതെ ആഘോഷിക്കുന്നത്. ശബ്ദവും പുകയും പക്ഷികളെ ഭയപ്പെടുത്തുന്നതും അവയുടെ പ്രജനനത്തെ തടസ്സപ്പെടുത്തുന്നതും ഒഴിവാക്കാന്‍ മേട്ടുപ്പാളയം, പുങ്കമ്പാടി, ചെല്ലപ്പാംപാളയം, കൂത്തംപാളയം, വടഗാല്‍ പുതൂര്‍, കളര്‍പാളയം തുടങ്ങി പത്തോളം അയല്‍ ഗ്രാമങ്ങളിലുള്ളവരാണ് രണ്ട് പതിറ്റാണ്ട് മുന്‍പ് ഈ തീരുമാനം എടുത്തത്. അത് ഇന്നും ഗ്രാമവാസികള്‍ പിന്തുടരുന്നു.

VELLOD BIRD SANCTUARY
24 മണിക്കൂറും നിരീക്ഷണം; മായയ്ക്ക് വന്‍താരയില്‍ വിദഗ്ധ ചികിത്സ തുടങ്ങി

240 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പക്ഷി സങ്കേതത്തില്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ നീളുന്ന വാര്‍ഷിക പക്ഷി സീസണാണ് സങ്കേതത്തെ സജീവമാക്കുന്നത്. വര്‍ണകൊക്ക്, ചേരകൊക്ക്, കറുത്ത തലയന്‍, അരിവാള്‍ കൊക്ക്, നീര്‍കാക്ക, ചാരമുണ്ടി തുടങ്ങി പ്രാദേശിക ഇനം പക്ഷികള്‍ ഈ സമയങ്ങളില്‍ ധാരാളമായി ഇവിടെ എത്തുന്നു. ഇവയ്‌ക്കൊപ്പം, സൈബീരിയ, റഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലണ്ട് തുടങ്ങി വിദൂര പ്രദേശങ്ങളില്‍ നിന്ന് പറന്നെത്തുന്ന പെലിക്കനുകള്‍, മണല്‍കോഴികള്‍, കറുത്ത കഴുത്തന്‍ കൊക്കുകള്‍ തുടങ്ങിയ കുടിയേറ്റ പക്ഷികളും പ്രജനനത്തിനും തീറ്റയ്ക്കായും എത്തുന്നു. ഈ പക്ഷികള്‍ സങ്കേതത്തിലെ 50 ഏക്കര്‍ വിസ്തൃതിയിലുള്ള കുളത്തിലെ മത്സ്യങ്ങളെ ആഹാരമാക്കുകയും കൂടുകൂട്ടി കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്തതിനു ശേഷമാണ് തിരികേ പാലായനം ചെയ്യുന്നത്.

VELLOD BIRD SANCTUARY
ആത്മഹത്യ ചെയ്യാന്‍ നദിയില്‍ ചാടി; യുവതി ചെന്നുപെട്ടത് മുതലയുടെ വായില്‍; രക്ഷപ്പെടുത്തി നാട്ടുകാര്‍

'പടക്കം പൊട്ടുന്നതിന്റെ ശബ്ദം കേട്ട് പക്ഷികള്‍ ഭയന്ന് ഓടാതിരിക്കാന്‍ ഞങ്ങള്‍ സ്വമനസാലേ ഈ സന്തോഷം ഉപേക്ഷിക്കുകയാണെന്നാണ്..' ഗ്രാമവാസികള്‍ പറയുന്നത്. എന്നാല്‍ പടക്കങ്ങളുടെ കുറവ് ദീപാവലി ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നില്ല. പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ചും മധുരപലഹാരങ്ങള്‍ ഉണ്ടാക്കിയും പരമ്പരാഗത രീതിയില്‍ ദീപാവലി ആഘോഷിക്കുകയാണ് ഗ്രാമവാസികള്‍.

Summary

Vellode Bird Sanctuary Breeding Season; Villagers Avoid Firecrackers for Diwali

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER