24 മണിക്കൂറും നിരീക്ഷണം; മായയ്ക്ക് വന്‍താരയില്‍ വിദഗ്ധ ചികിത്സ തുടങ്ങി

ചാര്‍ട്ടേഡ് വിമാനത്തിലാണ് ഗുജറാത്തിലേക്ക് മാറ്റിയത്
maya at vantara
Baby Elephant Maya Reaches Vantara for Expert Treatment
Updated on: 
1 min read

ജാംനഗര്‍: തോളിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയാന മായയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വന്‍താര സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. കോടനാട് അഭയാരണ്യത്തില്‍ കഴിഞ്ഞിരുന്ന മായയെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് ഗുജറാത്തിലേക്ക് മാറ്റിയത്. ഇന്ന് ഉച്ചയോടെയായിരുന്നു എയര്‍ലിഫ്റ്റ്. വനംവകുപ്പിന്റെ പ്രത്യേക സംഘവും മായയ്‌ക്കൊപ്പമുണ്ടായിരുന്നു.

വന്‍താരയിലെത്തിയ മായയ്ക്ക് ചികിത്സ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. വേദന കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. തോളിലെ പൊട്ടലുകളുടെ വിശദമായ പരിശോധനയും പുരോഗമിക്കുകയാണ്. മായയുടെ ആരോഗ്യനില 24 മണിക്കൂറും നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വിദഗ്ധ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്താല്‍ മായയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ആനക്കൂട്ടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മായ പിന്നീട് കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റത്.

2025 ഏപ്രില്‍ 18നാണ് കുട്ടിയാനയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോടനാട് അഭയാരണ്യത്തിലെത്തിച്ച മായയ്ക്ക് ജൂണില്‍ കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് പേര് നല്‍കിയത്. കോടനാട് സന്ദര്‍ശനത്തിനിടെ മായയ്‌ക്കൊപ്പം ചെലവിട്ട നിമിഷങ്ങളുടെ വിഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

maya at vantara
റീല്‍ ചിത്രീകരിക്കാന്‍ 18കാരനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍
maya at vantara
നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍
maya at vantara
പെട്രോളില്‍ 31.2% വരെ എഥനോള്‍; ഇന്ധന ഗുണനിലവാരത്തില്‍ ആശങ്ക, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ണാടക
Summary

Injured Baby Elephant Maya Reaches Vantara in Gujarat; Treatment Begins

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER