നിരോഷ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

വീട്ടിൽ മോഷണം, ആധാരം അടക്കം നഷ്ടപ്പെട്ടു: പരാതിയുമായി നടി നിരോഷ

ചെന്നൈയിലെ തേനംപേട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് നടി പരാതി നൽകിയത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വീട്ടിൽ മോഷണം നടന്നെന്ന പരാതിയുമായി നടി നിരോഷ രം​ഗത്ത്. നിരോഷയും ഭര്‍ത്താവ് റാംകിയും താമസിക്കുന്ന തേനംപേട്ടിലെ ജെമിനി ഹൗസിങ് കോംപ്ലക്സിലെ ഇവരുടെ അപ്പാര്‍ട്ട്മെന്‍റിലാണ് മോഷണം നടന്നത്. വീട്ടിന്‍റെ ആധാരം അടക്കം രേഖകള്‍ മോഷണം പോയതായാണ് നിരോഷ പരാതിയിൽ പറയുന്നത്. 

ചെന്നൈയിലെ തേനംപേട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് നടി പരാതി നൽകിയത്. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരോഷയുടെയും ഭര്‍ത്താവിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ വീട്ടുകാര്‍ സംശയിക്കുന്നവരെ ചോദ്യം ചെയ്തുവരുകയാണെന്നാണ് പൊലീസ് പറയുന്നത്. 

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന താരമാണ് നിരോഷ. മലയാളത്തിൽ ഉൾപ്പടെ നിരവധി സിനിമകളിൽ അഭിനയിച്ചു. നടി രാധിക ശരത് കുമാറിന്‍റെ ഇളയ അനിയത്തിയായ നിരോഷ നടന്‍ റാംകിയെ 1995 ല്‍ വിവാഹം കഴിച്ചതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലൂടെ കുറേക്കാലത്തിന് ശേഷം നിരോഷ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT