Jinto ഇൻസ്റ്റ​ഗ്രാം
Entertainment

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണക്കേസ്‌; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

സിസി ടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം

സമകാലിക മലയാളം ഡെസ്ക്

ബിഗ് ബോസ് താരവും ഫിറ്റ്‌നസ് കോച്ചുമായ ജിന്റോയ്‌ക്കെതിരെ മോഷണക്കേസ്. ബോഡി ബില്‍ഡിങ് സെന്ററില്‍ മോഷണം നടത്തിയെന്നാണ് കേസ്. 10000 രൂപയും വിലപ്പെട്ട രേഖകളും എടുത്തുകൊണ്ടുപോയതായാണ് പരാതിക്കാരി പറയുന്നത്.

ജിന്റോ ജിമ്മില്‍ കയറുന്നതിന്റെയടക്കമുള്ള സിസി ടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ജിന്റോ പരാതിക്കാരിയ്ക്ക് ലീസിന് നല്‍കിയ ജിമ്മിലാണ് മോഷണം നടന്നിരിക്കുന്നത്. പാലാരിവട്ടം പൊലീസാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, നേരത്തെ ജിന്റോയ്‌ക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയാണ് ഇപ്പോള്‍ മോഷണക്കേസും നല്‍കിയിരിക്കുന്നത്. കേസില്‍ ജിന്റോ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. മുമ്പ് കഞ്ചാവ് കേസിലും ജിന്റോയെ പോലീസ് ചോദ്യം ചെയ്തിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ജിന്റോയുമായുള്ള ബന്ധം കണ്ടെത്തുന്നത്. തുടര്‍ന്നായിരുന്നു ചോദ്യം ചെയ്തത്.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു ജിന്റോ. ഈ സീസണിലെ വിന്നറും ജിന്റോ ആയിരുന്നു. ബോഡി ബില്‍ഡിങ് രംഗത്ത് പ്രശസ്തനാണ് ജിന്റോ. ഫിറ്റ്‌നസ് കോച്ചിങും നല്‍കുന്ന ജിന്റോയ്ക്ക് സ്വന്തമായി ജിം ശൃംഖലയുമുണ്ട്.

Theft case registered against Bigg Boss winner Jinto. CC TV visuals also submitted.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

സംസ്ഥാനത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്'; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

SCROLL FOR NEXT