ദേവി വേഷത്തിലെത്തിയ നായികമാർ 
Entertainment

ശ്രീവിദ്യ മുതൽ നയൻതാര വരെ; ദേവി വേഷത്തിലെത്തിയ നായികമാർ

ശ്രീവിദ്യ, ഹേമ മാലിനി, നയൻതാര, മീന, റോജ, സൗന്ദര്യ തുടങ്ങി നിരവധി നടിമാരാണ് ദേവിയായെത്തി പ്രേക്ഷക മനം കവർന്നത്.

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഹൈന്ദവ വിശ്വാസപ്രകാരം കലകളുടെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. നവരാത്രി കാലത്ത് ടെലിവിഷനുകളിൽ ഉൾപ്പെടെ ഭക്ത സിനിമകളും ദേവീ സിനിമകളുമൊക്കെ സംപ്രേഷണം ചെയ്യാറുണ്ട്.

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഹിന്ദിയിലുമെല്ലാം ഇത്തരത്തിൽ നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. ശ്രീവിദ്യ, ഹേമ മാലിനി, നയൻതാര, മീന, റോജ, സൗന്ദര്യ തുടങ്ങി നിരവധി നടിമാരാണ് ദേവിയായെത്തി പ്രേക്ഷക മനം കവർന്നത്. ദേവി വേഷത്തിലെത്തിയ ചില നടിമാരെ പരിചയപ്പെടാം.

ശ്രീവിദ്യ

ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിൽ നടി ശ്രീവിദ്യയാണ് ദേവിയുടെ വേഷത്തിലെത്തിയത്. കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ഹരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മനസ് മനസിൻ്റെ... എന്ന് തുടങ്ങുന്ന ചിത്രത്തിലെ ​ഗാനത്തിന് ഇന്നും ആരാധകരുണ്ട്. മലയാള സിനിമാ പ്രേക്ഷകരുടെ ഭക്ത സിനിമകളുടെ ലിസ്റ്റിൽ ആദ്യ സ്ഥാനത്ത് തന്നെയുള്ള ചിത്രം കൂടിയാണിത്. ആർ കെ ശേഖർ ആയിരുന്നു സം​ഗീത സംവിധാനം ഒരുക്കിയത്.

രമ്യ കൃഷ്ണ

കാക്കും കാമാക്ഷി എന്ന ചിത്രത്തിൽ നടി രമ്യ കൃഷ്ണനും ദേവിയായെത്തി. കാഞ്ചി കാമാക്ഷിയുടെ വേഷത്തിലാണ് രമ്യയെത്തിയത്. ചിത്രത്തിലെ രമ്യയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി സിനിമകളിൽ രമ്യ ദേവിയായെത്തി. ആർ‌ വിട്ടലചാര്യയാണ് ചിത്രം സംവിധാനം ചെയ്തത്.

മീന

കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് ശ്രീ മഞ്ജുനാഥ. ചിരഞ്ജീവി, അർജുൻ സർജ, അംബരീഷ്, മീന, സൗന്ദര്യ, സുമലത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. പാർവതിയുടെ വേഷത്തിലായിരുന്നു ചിത്രത്തിൽ മീന എത്തിയത്. പിന്നീട് തമിഴ് ചിത്രമായ പാലയത്തു അമ്മനിലും മീന അഭിനയിച്ചു. പാലയത്തു അമ്മനായാണ് താരം ചിത്രത്തിലെത്തിയത്.

നയൻതാര

ആർജെ ബാലാജി സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിൽ നയൻ‌താരയും ദേവിയായെത്തി. മൂക്കുത്തി അമ്മൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെയാണ് താരം ചിത്രത്തിലെത്തിയത്. മൂക്കുത്തി അമ്മൻ രണ്ടാം ഭാ​ഗത്തിലും നയൻതാര തന്നെയാണ് അമ്മനായെത്തുക. ശ്രീ രാമ രാജ്യം എന്ന ചിത്രത്തിൽ സീതാ ദേവിയുടെ വേഷത്തിലും നയൻതാരയെത്തി. സീതയുടെ വേഷത്തിൽ നയൻതാര എത്തിയത് അന്ന് ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.

കൃതി സനോൺ

രാമായണത്തെ അടിസ്ഥാനമാക്കി ഓം റാവത്ത് ഒരുക്കിയ ആദിപുരുഷ് എന്ന ചിത്രത്തിൽ സീതയുടെ വേഷത്തിലെത്തിയത് കൃതി സനോൺ ആയിരുന്നു. പ്രഭാസ് ആണ് ചിത്രത്തിൽ രാമനെ അവതരിപ്പിച്ചത്. ചിത്രത്തിൽ സീതയായെത്തിയ കൃതിയ്ക്ക് നേരെയും പരിഹാസങ്ങളും വിമർശനങ്ങളുമുയർന്നിരുന്നു.

മൗനി റോയി

ദേവോൻ കെ ദേവ് മഹാദേവ് എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ ഹിറ്റായ നടിയാണ് മൗനി റോയി. സതി ദേവിയായാണ് പരമ്പരയിൽ മൗനിയെത്തിയത്. പരമ്പരയെത്തുടർന്ന് വലിയൊരു ആരാധകനിര തന്നെയുണ്ടായി താരത്തിന്. ഇതിന് ശേഷമാണ് താരം ബി​ഗ് സ്ക്രീനിലെത്തുന്നതും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT