വനിത വിജയകുമാർ/ ഇൻസ്റ്റ​ഗ്രാം 
Entertainment

മൂന്നാം വിവാഹവും തകർന്നു, വീണ്ടും പ്രണയത്തിലാണെന്ന് വനിത വിജയകുമാർ

ഇൻസ്റ്റ​ഗ്രാമിലൂടെയുള്ള ആരാധകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ

Author : സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയുന്ന നടിയാണ് വനിത വിജയകുമാർ. എഡിറ്റര്‍ പീറ്റർ പോളുമായുള്ള മൂന്നാം വിവാഹവും വേർപിരിയലുമെല്ലാം വലിയ വാർത്തയായിരുന്നു. ഇപ്പോൾ താൻ വീണ്ടും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വനിത. ഇൻസ്റ്റ​ഗ്രാമിലൂടെയുള്ള ആരാധകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

നിങ്ങള്‍ സന്തോഷവതിയാണോ? എന്നായിരുന്നു ആരാധകൻ ചോദിച്ചത്. ഇതിന് ഞാൻ വീണ്ടും പ്രണയത്തിലാണ് എന്നായിരുന്നു വനിതയുടെ മറുപടി. നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനെ ടാഗ് ചെയ്ത് കൊണ്ടാണ് വനിത മറുപടി കൊടുത്തിരിക്കുന്നത്. ഇതോടെ വനിതയുടെ ജീവിതം ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. 

ജൂണിലായിരുന്നു പീറ്റർ പോളുമായി വനിത വിവാഹിതയാവുന്നത്. മൂന്ന് മക്കളുടെ അമ്മയായ വനിത വലിയ ആഘോഷമായിട്ടായിരുന്നു വിവാഹം. എന്നാൽ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ രണ്ടാമത് വിവാഹിതനായതെന്ന് ആരോപിച്ച് പീറ്റരിന്റെ ആ​ദ്യ ഭാര്യ എലിസബത്ത് രം​ഗത്തെത്തിയത് വൻ വിവാദമായി. സിനിമ രം​ഗത്തുള്ളവർപോലും വനിതയ്ക്കെതിരെ രം​ഗത്തെത്തി. എന്നാൽ വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയുന്നതിന് മുൻപ് ഇരുവരും വേർപിരിയുകയായിരുന്നു. പീറ്റർ കടുത്ത മദ്യപാനിയാണെന്നും ഇനിയും സഹിക്കാനാവില്ലെന്നുമാണ് വനിത വ്യക്തമാക്കിയത്. 

ആദ്യത്തെ രണ്ടു വിവാഹത്തിൽ നിന്നും വനിതക്ക് മൂന്ന് കുട്ടികൾ ഉണ്ട്. 2000ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം.  2007 ൽ ഈ ബന്ധം വേർപെടുത്തി. അതിൽ വനിതക്ക് രണ്ടു കുട്ടികൾ ഉണ്ട്. അതിനു ശേഷം അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു. ഈ ബന്ധത്തിൽ വനിതയ്ക്കൊരു മകളുണ്ട് .2012ൽ ഇവർ വിവാഹമോചിതരായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം