ധനുഷ്  ഫെയ്സ്ബുക്ക്
Entertainment

'ഇതുപോലെയൊരു ബ്ലോക്ബസ്റ്റർ പിറന്നാൾ സമ്മാനം എനിക്ക് കിട്ടാനില്ല'; നന്ദി പറഞ്ഞ് ധനുഷ്

ഇപ്പോഴിതാ ആരാധകർക്കും പ്രേക്ഷകർക്കും നന്ദി അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ധനുഷ്.

സമകാലിക മലയാളം ഡെസ്ക്

ധനുഷിന്റെ രായൻ തിയറ്ററുകളിൽ വിജയപ്ര​ദർശനം തുടരുകയാണ്. തന്റെ അമ്പതാമത്തെ ചിത്രം എന്നതിലുപരി പ്രേക്ഷകർക്കുള്ള ധനുഷിന്റെ പിറന്നാൾ സമ്മാനം കൂടിയായിരുന്നു രായൻ. ഇന്നലെയായിരുന്നു ധനുഷിന്റെ 41-ാം പിറന്നാൾ. ഇപ്പോഴിതാ ആരാധകർക്കും പ്രേക്ഷകർക്കും നന്ദി അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ധനുഷ്.

ഇതുപോലെയൊരു ബ്ലോക്ബസ്റ്റർ പിറന്നാൾ സമ്മാനം തനിക്ക് ലഭിക്കാനില്ലെന്നാണ് ധനുഷ് എക്സിൽ കുറിച്ചിരിക്കുന്നത്. തമിഴിൽ മാത്രമല്ല മറ്റ് ഭാഷകളിലും രായന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ ഒന്നാണ് രായനെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രായൻ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ധനുഷ് ചിത്രത്തിലെത്തിയത്. സംഗീത സംവിധാനം നിർവ​ഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. കാളി​​ദാസ് ജയറാം, സന്ദീപ് കിഷൻ, ദുഷാര വിജയൻ, എസ്.ജെ സൂര്യ, സെൽവ രാഘവൻ, അപർണ ബാലമുരളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. കുബേരയാണ് ധനുഷിന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

സന്തോഷ് ട്രോഫി: സർവീസസിനോട് പൊരുതിത്തോറ്റ് കേരളം, മുഹമ്മദ് അഷറിന് റെഡ് കാർഡ്

''കത്തിച്ചു കളയും', പട്ടേലിന്‍റെ ആ ഭീഷണി ഏറ്റു; തീക്കളി നിര്‍ത്താന്‍ സര്‍ സിപി രാജകുടുംബത്തെ ഉപദേശിച്ചു'

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

SCROLL FOR NEXT