ശരത് അപ്പാനിയും കുടുംബവും; ഇൻസ്റ്റ​ഗ്രാം 
Entertainment

തിയ്യമ്മയുടെ പങ്കാളി എത്തി;രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷത്തിൽ ശരത് അപ്പാനി

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യുവനടൻ ശരത് അപ്പാനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു. താരം തന്നെയാണ് ആൺകുട്ടി ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അം​ഗത്തെ പരിചയപ്പെടുത്തുകയാണ് എന്ന് പറഞ്ഞുകൊണ്ട് മകന്റെ കുഞ്ഞികൈകളുടെ ചിത്രമാണ് താരം പങ്കുവെച്ചത്.

ഞങ്ങളുടെ രണ്ടാമത്ത സന്തോഷത്തെ വരവേൽക്കുകയാണെന്നു പറഞ്ഞ താരം  എല്ലാവരുടയും സ്‍നേഹത്തിനും പ്രാര്‍ഥനയ്‍ക്കും നന്ദി പറഞ്ഞു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്. അടുത്തിടെയാണ് ഭാര്യയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രണ്ടാമതും അച്ഛനാകുന്നതിന്റെ സന്തോഷം അറിയിച്ചത്. അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശരത് അപ്പാനിക്ക് തിയ്യമ എന്ന ഒരു മകളുണ്ട്.

എനിക്ക് ലഭിച്ച എല്ലാ പദവികളിലും അച്ഛന്‍ എന്നുള്ളതാണ് ഏറ്റവും മികച്ചത്. രണ്ടാമതും ആ പദവി ലഭിക്കുന്നതില്‍ ഞാന്‍ സന്തോഷത്തിലാണ്. ഇതിനെല്ലാം മേലെ എന്റെ മകള്‍ തിയ്യമ്മ അവളുടെ പങ്കാളിയെ സ്വീകരിക്കാനായി ഇപ്പോള്‍ എത്രത്തോളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നത് എനിക്ക് പ്രകടിപ്പിക്കാനാവുന്നില്ല എന്നാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT