ക്രിസ് ഹെംസ്‌വർത്ത്, ആർആർആറിൽ രാം ചരണും ജൂനിയർ എൻടിആറും/ ഫെയ്സ്ബുക്ക് 
Entertainment

രാം ചരണും ജൂനിയര്‍ എന്‍ടിആറും അമ്പരപ്പിച്ചുവെന്ന് 'തോര്‍', ഒന്നിച്ച് അഭിനയിക്കാന്‍ ആഗ്രഹമെന്ന് സൂപ്പര്‍താരം

രാം ചരണിനും ജൂനിയര്‍ എന്‍ടിആറിനുമൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട് എന്നാണ് ക്രിസ് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

സ്‌കര്‍ പുരസ്‌കാര നേട്ടത്തിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന് തന്നെ അഭിമാനമായി മാറിയ ചിത്രമാണ് ആര്‍ആര്‍ആര്‍. ഹോളിവുഡിലെ പല സെലിബ്രിറ്റികളും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഹോളിവുഡ് താരം ക്രിസ് ഹെംസ്‌വർത്തിന്റെ വാക്കുകളാണ്. രാം ചരണിനും ജൂനിയര്‍ എന്‍ടിആറിനുമൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട് എന്നാണ് ക്രിസ് പറഞ്ഞത്. 

ആര്‍ആര്‍ആര്‍ ഗംഭീര സിനിമയാണെന്നും താരം പറഞ്ഞു. 'ഞാന്‍ അടുത്തിടെ ആര്‍ആര്‍ആര്‍ കണ്ടു, സിനിമ അവിശ്വസനീയമാണെന്ന് എനിക്ക് തോന്നി. രാം ചരണും എന്‍ടിആര്‍ ജൂനിയറും അതിശയിപ്പിക്കുന്നവരാണ്, അതിനാല്‍, അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടെങ്കില്‍, അത് ഗംഭീരമായിരിക്കും.'- എന്നാണ് ക്രിസ് പറഞ്ഞത്. 

മാര്‍വല്‍ ചിത്രമായ തോറിലൂടെ ശ്രദ്ധേയനായ നടനാണ് ക്രിസ് ഹെംസ്‌വർത്ത്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ഓസ്‌കര്‍ അവാര്‍ഡ് നേടിയിരുന്നു. കൂടാതെ ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബും സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

ഇന്റർവ്യൂവിലെ സ്ഥിരം 'ഗൂഗ്ലി' ചോദ്യങ്ങളുടെ മുന്നിൽ പതറിയിട്ടുണ്ടോ?; സ്മാർട്ടായി മറുപടി പറയാൻ ഇതാ വഴികൾ

എയർ ഫ്രയർ വൃത്തിയാക്കാൻ ബേക്കിങ് സോഡ ഉപയോഗിക്കാമോ? 10 മിനിറ്റ് ക്ലീനിങ് ടിപ്പ്

മൂന്നാറിൽ മണ്ണിടിച്ചിൽ ഭീഷണി ഉയർത്തി വൻ വിള്ളൽ; പഴയമുന്നാർ സി.എസ്.ഐ പള്ളിയും വൈദിക മന്ദിരവും അതീവ അപകടാവസ്ഥയിൽ

'എത്ര പിആർ നൽകിയാലും ഇന്ന് സായ് എത്തിയ ഇടത്ത് എത്താൻ കഴിയില്ല; അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'