Thudakkam 
Entertainment

പട്ടിയ്ക്ക് മെസിയുടെ പേരിട്ടു; ഇതിഹാസ താരത്തെ അപമാനിച്ചു, ആരാധകര്‍ വിഷമത്തില്‍; മറുപടി നല്‍കി ജൂഡ്

ചിത്രത്തിലുടനീളം മീനുവിന്റെ സന്തത സഹചാരിയാണ് മെസി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വിസ്മയ മോഹന്‍ലാല്‍ ചിത്രം തുടക്കം ബോക്‌സ് ഓഫീസില്‍ മിന്നും വിജയമായി മാറുകയാണ്. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ വിസ്മയയുടെ അഭിനയവും ആക്ഷനുമൊക്കെ കയ്യടി നേടുന്നുണ്ട്. തുടക്കം കണ്ടവരുടെയെല്ലാം ഇഷ്ടം നേടിയ മറ്റൊരാളാണ് ചിത്രത്തിലെ മെസി എന്ന നായ. ചിത്രത്തിലുടനീളം മീനുവിന്റെ സന്തത സഹചാരിയാണ് മെസി.

പ്രതിസന്ധി ഘട്ടത്തില്‍ മീനുവിനെ രക്ഷിക്കുന്ന മെസി തീയേറ്ററില്‍ കയ്യടി നേടുന്നുണ്ട്. ഇതിനിടെ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പേര് പട്ടിയ്ക്കിട്ടതില്‍ ചിലര്‍ നീരസം പങ്കുവെക്കുന്നുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്ക് സംവിധായകന്‍ ജൂഡ് ആന്തണി തന്നെ മറുപടി നല്‍കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് പ്രതികരിച്ചത്.

''പട്ടിയുടെ പേര് മെസി എന്ന് തന്നെയാണ്. ഞങ്ങള്‍ വേറെ പേരാണ് ഇട്ടിരുന്നത്. തിരക്കഥയില്‍ വേറെ പേരായിരുന്നു. പക്ഷെ ആ പേര് പറഞ്ഞാല്‍ അവന്‍ ശ്രദ്ധിക്കില്ല. നോക്കുക പോലും ചെയ്യില്ല. ഹാരി എന്നായിരുന്നു ഞാന്‍ ഇട്ട പേര്. ഹാരി എന്ന് വിളിച്ചാല്‍ കേള്‍ക്കില്ല. മെസി എന്ന് വിളിച്ചാല്‍ അപ്പോള്‍ തന്നെ തിരിഞ്ഞു നോക്കും. അങ്ങനെയാണ് മെസി എന്ന് തന്നെയാക്കുന്നത്'' ജൂഡ് പറയുന്നു.

''കഴിഞ്ഞ ദിവസം ഒരാള്‍ പറഞ്ഞു, അയാള്‍ക്ക് ഭയങ്കര വിഷമമായെന്ന്. ഇത്രയും വേള്‍ഡ് ക്ലാസ് പ്ലെയറിന്റെ പേര് പട്ടിയ്ക്ക് ഇട്ടത് ശരിയായില്ലെന്ന് പറഞ്ഞു. പക്ഷെ, ഡോഗ് ലവ്വേഴ്‌സിന് ഏറ്റവും ഇഷ്ടമുള്ളത് പട്ടികളോടല്ലേ. എനിക്ക് ഏറ്റവും ഇഷ്ടമുള്ളൊരു പേര്, ഒരുപാട് ഇഷ്ടമുള്ള ഒന്നിന് ഇടുന്നത് നല്ലതല്ലേ? പട്ടിയ്ക്ക് ഇട്ടയാള്‍ ഇട്ട പേരാണ് മെസിയെന്നത്. മറ്റൊരു പേരായിരുന്നുവെങ്കില്‍ അതാകുമായിരുന്നു ഉപയോഗിച്ചിരുന്നത്. കാരണം അത് പറഞ്ഞാലേ കേള്‍ക്കുന്നുള്ളൂ'' എന്നും ജൂഡ് പറയുന്നു.

അഭിനേതാക്കളെ പറഞ്ഞ് മനസിലാക്കുന്നത് പോലെ മൃഗങ്ങളെ പറഞ്ഞ് മനസിലാക്കാനാകില്ല. അതിനോട് പറഞ്ഞാല്‍ ഓടിയാല്‍ ഓടി, നോക്കിയാല്‍ നോക്കി. എത്രയോ ടേക്കുകള്‍ കാത്തു നിന്നിട്ടുണ്ടെന്നും ജൂഡ് പറയുന്നു. അതേസമയം ബോക്‌സ് ഓഫീസില്‍ മിന്നും വിജയമായിരിക്കുകയാണ് തുടക്കം. ചിത്രം ഇതിനോടകം തന്നെ 25 കോടിയോളം ബോക്‌സ് ഓഫീസില്‍ നിന്നും നേടിക്കഴിഞ്ഞു.

Thudakkam director Jude Anthany reveals why the dog is named messi in the movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

പ്രതിമാസം 30,000 രൂപ വരുമാനമുണ്ടോ?; സുഖമായി ജീവിക്കാന്‍ ഇതാ ഒരു ബജറ്റ് പ്ലാന്‍, വിശദാംശങ്ങള്‍

ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുന്നവരാണോ? ആ ശീലം മാറ്റാൻ സമയമായി

കുന്നംകുളത്ത് പന്നിപ്പനി സ്ഥിരീകരിച്ചു; മാംസ വിതരണത്തിന് വിലക്ക്

ചിത്തരഞ്ജൻ ലോക്കോമോട്ടീവിൽ കായിക താരങ്ങൾക്ക് അവസരം; 25 ഒഴിവുകൾ