കൊണ്ടാട്ടം  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം'; ഇത് ബെൻസ് ഷണ്മുഖന്റെ "കൊണ്ടാട്ടം", ലാലേട്ടനൊപ്പം ആടി തിമിർത്ത് തരുൺ മൂർത്തിയും

മോഹൻലാലിനൊപ്പം സംവിധായകൻ തരുൺ മൂർത്തിയും പാട്ടിൽ തകർത്തിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

‌തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം തുടരുമിലെ പ്രൊമോ സോങ് പുറത്ത്. കൊണ്ടാട്ടം എന്ന പ്രൊമോ സോങ്ങിനായി ആരാധകർ വലിയ കാത്തിരിപ്പിലായിരുന്നു. പാട്ട് പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ തരം​ഗമായി മാറുകയാണ്. ലാലേട്ടാ ഇത്രയും പ്രതീക്ഷിച്ചില്ല എന്നാണ് പാട്ടിന് താഴെ നിറയുന്ന കമന്റുകൾ. മോഹൻലാലിനൊപ്പം സംവിധായകൻ തരുൺ മൂർത്തിയും പാട്ടിൽ തകർത്തിട്ടുണ്ട്.

ശോഭനയും മോഹൻലാലും കൊണ്ടാട്ടം പാട്ടിലൂടെ വീണ്ടും ആരാധക മനം കവർന്നിരിക്കുകയാണ്. ജേക്സ് ബിജോയ് ആണ് സം​ഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. വിനായ് ശശികുമാറിന്റേതാണ് വരികൾ. എംജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ബൃന്ദ മാസ്റ്റർ ആണ് കൊറിയോ​ഗ്രഫി ചെയ്തിരിക്കുന്നത്.

തുടരും സിനിമയിൽ ഷൺമുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനത്തിന് തിയറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT