പ്രകാശ് വർമ്മ ഇൻസ്റ്റ​ഗ്രാം
Entertainment

'എന്നാലും എന്റെ ജോർജ് സാറേ, എവിടെയായിരുന്നു ഇത്രയും കാലം'; അഭിനയത്തിൽ ഞെട്ടിച്ച് പ്രകാശ് വർമ്മ

നടനായി പുതുമുഖമാണെങ്കിലും കാമറയ്ക്ക് പിന്നില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള ടെക്‌നീഷ്യനാണ് പ്രകാശ് വര്‍മ.

സമകാലിക മലയാളം ഡെസ്ക്

മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ വിജയ പ്രദർശനം തുടരുകയാണ് മോഹൻലാലിന്റെ തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു പുതിയ വില്ലനെ കൂടി ലഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിനോളം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് പ്രകാശ് വർമ്മയുടെ സിഐ ജോർജ് മാത്തനെ. ചെറു ചിരിയും ഹലോയുമായെത്തി പ്രേക്ഷകരെ ഒന്നാകെ 'വെറുപ്പിക്കുന്ന' ഒരു വില്ലൻ തന്നെയാണ് ജോർജ് സാർ.

നടനായി പുതുമുഖമാണെങ്കിലും കാമറയ്ക്ക് പിന്നില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള ടെക്‌നീഷ്യനാണ് പ്രകാശ് വര്‍മ. ഇന്ത്യയിലെ അറിയപ്പെടുന്ന ആഡ് ഫിലിം കമ്പനിയായ 'നിര്‍വാണ'യുടെ സ്ഥാപകനായ പ്രകാശ് വര്‍മ, ദേശീയ- അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ഒട്ടേറെ പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ്. പ്രകാശ് വർമ്മയെ അറിയാം.

ഗ്രീന്‍ പ്ലൈ

ഗ്രീന്‍ പ്ലൈ

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന് പ്രചോദനമായ 'ഗ്രീന്‍ പ്ലൈ'യുടെ പരസ്യം പ്രകാശ് വര്‍മയുടെ ആശയമായിരുന്നു. സിനിമയുടെ പ്രീമിയർ ഷോ കഴിഞ്ഞ ശേഷം ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

വൊഡഫോൺ സൂസൂ

വൊഡഫോൺ സൂസൂ

വൊഡഫോൺ സൂസൂ പ്രകാശ് വർമ്മ ചെയ്ത വൊഡഫോൺ സൂസൂ പരസ്യങ്ങൾ ഇന്നും സൂപ്പർ ഹിറ്റാണ്. ഹച്ച് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വൊഡഫോണിന്റെ പഗ്ഗ് ഡോഗും കുട്ടിയുമുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ പരസ്യവും പ്രകാശിന്റേതായിരുന്നു. 2001 മുതൽ പരസ്യരംഗത്ത് ഉള്ള പ്രകാശ് വർമ്മ ലോഹിതദാസ്, വിജി തമ്പി തുടങ്ങിയവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് വി കെ പ്രകാശിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് പരസ്യമേഖലയിലേക്ക് എത്തുന്നത്.

മറ്റു പരസ്യങ്ങൾ

കാമറി പരസ്യം

ഷാരൂഖ് ഖാന്‍ അഭിനയിച്ച ദുബായ് ടൂറിസത്തിന്റെ ബി മൈ ഗെസ്റ്റ് പരസ്യം, ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച കാമറിയുടെ പരസ്യം എന്നിവ സംവിധാനം ചെയ്തത് പ്രകാശ് വര്‍മയാണ്. കാഡ്ബറി ജെംസിനും ഡയറി മില്‍ക്കിനും ഇന്ത്യന്‍ റെയില്‍വേയ്ക്കും ഐഫോണിനും ഫെയ്‌സ്ബുക്കിനും വേണ്ടി പ്രകാശ് വര്‍മ പരസ്യ ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരള, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം പരസ്യങ്ങളും പ്രകാശ് സംവിധാനം ചെയ്തിട്ടുണ്ട്.

അസിസ്റ്റന്റ് ഡയറക്ടറായി

പ്രകാശ് വര്‍മ

ആലപ്പുഴയില്‍ അധ്യാപക ദമ്പതികളുടെ മകനായാണ് പ്രകാശ് വര്‍മയുടെ ജനനം. എസ്ഡി കോളജിലെ പഠനത്തിന് ശേഷം ലോഹിതദാസിന്റേയും വിജി തമ്പിയുടേയും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. പരസ്യചിത്ര മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്‌നേഹ ഐപ്പ് ആണ് ഭാര്യ. 2001-ല്‍ ഇരുവരും ചേര്‍ന്ന് ബംഗളൂരുവില്‍ 'നിര്‍വാണ' എന്ന പേരില്‍ പരസ്യചിത്രക്കമ്പനി ആരംഭിച്ചു. വാഗണ്‍ആര്‍, ടൈറ്റന്‍, ഹ്യൂണ്ടായ് സാന്‍ട്രോ, ഷവര്‍ലെ ഒപ്ട്രാ, ഫ്രൂട്ടി, ലീ ജീന്‍സ്, പോണ്ട്‌സ് എന്നിവയ്ക്ക് വേണ്ടിയും പ്രകാശ് പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സിനിമയിൽ

പ്രകാശ് വര്‍മ

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ 'ഏഴ് സുന്ദര രാത്രികള്‍' എന്ന ചിത്രത്തിന്റെ 'പെട്ടിടാം ആരും ആപത്തില്‍' എന്ന പ്രൊമോ സോങ്ങ് സംവിധാനം ചെയ്തത് പ്രകാശാണ്. ചിത്രത്തിന്റെ നിര്‍മാണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. മുഴുനീള ചിത്രത്തിന്റെ സംവിധായകന്‍ ആകാനുള്ള ആഗ്രഹം അദ്ദേഹം ഒരിക്കലും മറച്ചുവെച്ചിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT