ത​ഗ് ലൈഫ് (Thug Life)   ഫെയ്സ്ബുക്ക്
Entertainment

ത​ഗ് ലൈഫിൽ ഏറ്റവും കൂടുതൽ പ്രതിഫലം ആർക്ക്? ​​ഗുഡ് ബാഡ് അ​ഗ്ലിയേക്കാൾ മൂന്നിരട്ടി സാലറി തൃഷയ്ക്ക്; കണക്കുകൾ ഇങ്ങനെ

ത​ഗ് ലൈഫ് ഓഡിയോ ലോഞ്ചിൽ വച്ച് നടൻ കമൽ ഹാസന്റെ കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമർശങ്ങളും വിവാദമായി മാറി.

സമകാലിക മലയാളം ഡെസ്ക്

കമൽ ഹാസൻ നായകനായെത്തുന്ന ത​ഗ് ലൈഫ് (Thug Life) പ്രേക്ഷകരിലേക്കെത്താൻ രണ്ട് ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളൂ. ചിത്രത്തിന്റെ ട്രെയ്‌ലർ‌ പുറത്തുവന്നതിന് പിന്നാലെ ഒട്ടേറെ വിമർശനങ്ങളും വിവാദങ്ങളുമുണ്ടായി. തൃഷ, അഭിരാമി എന്നീ നടിമാരും കമൽ ഹാസനും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരിലാണ് ആദ്യം ചിത്രം വിവാദങ്ങളിൽ നിറഞ്ഞത്.

പിന്നീട് ത​ഗ് ലൈഫ് ഓഡിയോ ലോഞ്ചിൽ വച്ച് നടൻ കമൽ ഹാസന്റെ കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമർശങ്ങളും വിവാദമായി മാറി. കർണാടക ഫിലിം ചേംബർ ചിത്രത്തിന് സംസ്ഥാനത്ത് വിലക്കും ഏർപ്പെടുത്തി. 37 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം ജൂണ്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. ഇപ്പോഴിതാ ചിത്രത്തിന്റെ ബജറ്റും താരങ്ങളുടെ പ്രതിഫലവും പുറത്തുവന്നിരിക്കുകയാണ്.

ബജറ്റ്

ത​ഗ് ലൈഫ്

വൻ താരനിരയാണ് ത​ഗ് ലൈഫിന്റെ അണിയറയിലുള്ളത്. 250-300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കമൽ ഹാസനും ചിമ്പുവിനും പുറമേ തൃഷ, അഭിരാമി, ജോജു ജോർജ്, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

കമൽ ഹാസന്റെ പ്രതിഫലം

ത​ഗ് ലൈഫ്

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കമൽ ഹാസനും മണിരത്നവും തമ്മിൽ ചിത്രത്തിന്റെ ലാഭ വിഹിതം പങ്കിടുമെന്നാണ്. കമൽ ഹാസന്റെ നിർമാണക്കമ്പനിയായ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും മണിരത്നത്തിന്റെ നിർമാണക്കമ്പനിയായ മദ്രാസ് ടോക്കീസും ചേർന്നാണ് ത​ഗ് ലൈഫ് നിർമിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ കിട്ടുന്ന ലാഭം ഇരുവരും പങ്കിടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഏറ്റവും കൂടുതൽ പ്രതിഫലം

ത​ഗ് ലൈഫ്

അമരൻ എന്ന കഥാപാത്രമായാണ് ത​ഗ് ലൈഫിൽ ചിമ്പു എത്തുന്നത്. ട്രെയ്‌ലറും ടീസറും പുറത്തുവന്നതിന് പിന്നാലെ ചിമ്പുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ത​ഗ് ലൈഫിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയിരിക്കുന്ന നടനും ചിമ്പുവാണ്. 40 കോടി രൂപയാണ് ചിമ്പു ചിത്രത്തിനായി വാങ്ങിയ പ്രതിഫലം.

പ്രതിഫലം കൂട്ടി തൃഷ

ത​ഗ് ലൈഫ്

ത​ഗ് ലൈഫിലെ ഷു​ഗർ ബേബി എന്ന ​ഗാനം പുറത്തുവന്നതിന് പിന്നാലെ തൃഷയ്ക്ക് വൻ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ത​ഗ് ലൈഫിനായി തൃഷ തന്റെ പ്രതിഫലം കൂട്ടിയിരുന്നു. ഇന്ദ്രാണി എന്ന കഥാപാത്രത്തിനായി തൃഷ 12 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. ഏറ്റവുമൊടുവിൽ തൃഷ നായികയായെത്തിയ ചിത്രം അജിത് നായകനായ ​ഗുഡ് ബാഡ് അ​ഗ്ലിയായിരുന്നു. ചിത്രത്തിനായി തൃഷ കൈപ്പറ്റിയത് നാല് കോടി രൂപയാണ്. ത​ഗ് ലൈഫിലേക്കെത്തിയപ്പോൾ ​ഗുഡ് ബാഡ് അ​ഗ്ലിയുടെ മൂന്നിരട്ടിയായി നടിയുടെ പ്രതിഫലം.

മറ്റു താരങ്ങളുടെ പ്രതിഫലം

ത​ഗ് ലൈഫ്

ത​ഗ് ലൈഫിനായി അഭിരാമി 50 ലക്ഷം രൂപയും ജോജു ജോർജ് ഒരു കോടി രൂപയുമാണ് പ്രതിഫലം കൈപ്പറ്റിയത്. ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത് എആർ റഹ്മാൻ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT