ത​ഗ് ലൈഫ് ടീസർ 
Entertainment

അടുത്ത ഇൻഡസ്ട്രി ഹിറ്റിനുള്ള ഐറ്റം! കമൽ ഹാസൻ - ചിമ്പു കോമ്പോ; ത​ഗ് ലൈഫ് ടീസർ

കമൽ ഹാസന്റെ രണ്ട് ​മുഖങ്ങളാണ് ടീസറിൽ കാണാനാവുക.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ത​ഗ് ലൈഫ് ടീസറെത്തി. കമൽ ഹാസന്റെ 70-ാം പിറന്നാളിനോടനുബന്ധിച്ചാണ് റിലീസ് ​ടീസർ പുറത്തുവിട്ടിരിക്കുന്നത്. കോളിവുഡിലെ അടുത്ത സൂപ്പർ ഹിറ്റായിരിക്കും ചിത്രമെന്നാണ് ടീസർ കണ്ട പ്രേക്ഷകർ പറയുന്നത്. കമൽ ഹാസന്റെയും ചിമ്പുവിന്റെയും കിടിലൻ ആക്ഷൻ രം​ഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്.

കമൽ ഹാസന്റെ രണ്ട് ​മുഖങ്ങളാണ് ടീസറിൽ കാണാനാവുക. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിമ്പുവിന്റെയും കമൽ ഹാസന്റെയും ഭാ​ഗങ്ങൾ മാത്രം ഉൾപ്പെടുത്തിയ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

37 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ത​ഗ് ലൈഫ്. എആർ റഹ്മാൻ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. അടുത്ത വർഷം ജൂൺ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക. മദ്രാസ് ടാക്കീസും രാജ് കമൽ ഇന്റർനാഷണലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കമൽ ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് നിർമ്മാതാക്കൾ ഇന്ന് രാവിലെ ചിത്രത്തിന്റെ പുതിയൊരു പോസ്റ്ററും പുറത്തുവിട്ടിരുന്നു. കമൽ ഹാസന്റെ മുഖവും, ഒരു കുട്ടിയെ തോളിലേറ്റി പുറം തിരിഞ്ഞു നിൽക്കുന്ന കമൽ ഹാസനെയുമാണ് പുതിയ പോസ്റ്ററിൽ കാണാനാവുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

'അവസാനം ഞാൻ മോശക്കാരനും ആ പയ്യൻ ഇരയുമായി‍‌'; ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങിയ സംഭവത്തിൽ അജിത്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാം

'എന്നെ ഗര്‍ഭിണിയാക്കൂ', ഓണ്‍ലൈന്‍ പരസ്യത്തിലെ ഓഫര്‍ സ്വീകരിച്ചു; യുവാവിന് നഷ്ടമായത് 11 ലക്ഷം

'പാവങ്ങളുടെ ചാര്‍ലി, പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് അടിച്ചുമാറ്റി ഡയലോഗാക്കി'; 'കൂടല്‍' ട്രോളില്‍ ബിബിന്‍ ജോര്‍ജിന്റെ മറുപടി

SCROLL FOR NEXT