Tini Tom, Saji Cheriyan ഫെയ്സ്ബുക്ക്
Entertainment

'ഈ സേവനത്തിന്‍റെ പേരാണ് പുണ്യം, കണ്ട് പഠിക്കണം'; മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് ടിനി ടോം

മന്ത്രി സജി ചെറിയാൻ സർ എനിക്ക് സ്വന്തം ഒരു സഹോദരനാണ്

സമകാലിക മലയാളം ഡെസ്ക്

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് നട‌ൻ ടിനി ടോം. ആര് അധികാരത്തില്‍ വന്നാലും ആരൊക്കെ മന്ത്രിയായാലും രാഷ്ട്രീയം നോക്കാതെ സഹായിക്കുന്ന ആളാണ് മന്ത്രി സജി ചെറിയാനെന്നും അദ്ദേഹം തനിക്കൊരു സഹോദരനും മാതൃകയുമാണെന്നും ടിനി ഫെയ്സ്ബുക്കിൽ കുറിച്ചു.

"ആര് അധികാരത്തിൽ വന്നാലും ഈ എളിയവന് ഒന്നേയുള്ളു ആഗ്രഹം ഇത്‌ ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ നന്ദികേടാകും. ..മന്ത്രി സജി ചെറിയാൻ സർ എനിക്ക് സ്വന്തം ഒരു സഹോദരനാണ്, മാതൃകയാണ്. ..വിളിക്കുന്ന അടുത്ത നിമിഷം ഫോൺ എടുക്കും, ഞാൻ ഉൾപ്പെടെയുള്ളവർ സ്ഥാപിച്ച maa (മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് ) സർക്കാർ അക്കാഡമി അംഗീകാരം നൽകി, സംഗീത നാടക അക്കാദമി അവാർഡും ഗുരു പൂജ അവാർഡും ഏർപ്പാടാക്കിയ മന്ത്രി,

സർക്കാർ സിനിമ കോൺക്ലേവുകളിൽ Amma യ്ക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ തന്ന മന്ത്രി, ഈ അടുത്തു Amma സംഘടന നടത്തിയ കുടുംബ സംഗമത്തിന് ചങ്ക് പോലെ കൂടെ നിന്ന് സഹായിച്ച എന്റെ ചേട്ടൻ, അങ്ങനെ എളിയവരെ കൂടെ നിർത്തി ചെയ്‌തു തന്ന ഒരുപാട് ഉപകാരങ്ങൾ...

ആര് അധികാരത്തിൽ വന്നാലും ആരൊക്കെ മന്ത്രിയായാലും എളിയവരാണെന്നു നോക്കാതെ രാഷ്ട്രീയം നോക്കാതെ സഹായിക്കുന്നു ഇദ്ദേഹത്തെ മാതൃകയാക്കുക കണ്ടു പഠിക്കുക. ഈ സേവനത്തിന്റെ പേരാണ് പുണ്യം".- ടിനി ടോം കുറിച്ചു.

Cinema News: Actor Tini Tom praises minister Saji Cheriyan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

SCROLL FOR NEXT