നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരായ കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍, മതം പറഞ്ഞ് അധിക്ഷേപിക്കല്‍, ഗൂഢാലോചന ഉള്‍പ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. പലതും ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ടുള്ള വകുപ്പുകളാണ്. അതിനാല്‍ നടന്റെ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായേക്കാമെന്നാണ് സൂചന.
അന്‍സിബ ജിഹാദിയെന്നും മതതീവ്രവാദിയെന്നും പ്രചരിപ്പിക്കാന്‍ ടിനി ടോം ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അന്‍സിബയ്‌ക്കെതിരെ പരസ്യമായി അശ്ലീല പരാമര്‍ശം നടത്തിയതായും എഫ്‌ഐആറില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 13 ന് കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന അമ്മ കുടുംബയോഗത്തിന്റെ ഭാഗമായുള്ള റിഹേഴ്‌സിലിനിടെയാണ് പരാതിയ്ക്ക് ആസ്പദമായ സംഭവമുണ്ടായത്.
അന്‍സിബയോട് ടിനി ടോം അശ്ലീലചുവയോടെ സംസാരിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ജിഹാദിയെന്നും മതതീവ്രവാദിയെന്നും വിളിച്ചു. അന്‍സിബ ഇത്തരക്കാരിയാണെന്ന് താരസംഘടനയില്‍ പ്രചരിപ്പിച്ചു. അത് അന്‍സിബയുടെ മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തിയെന്നും മാനഹാനിയും മനോവിഷമവും ഉണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
നേരത്തെ അന്‍സിബയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പൊലീസ് ഇത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അതില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. നടി നീന കുറുപ്പ് അടക്കമുള്ളവര്‍ ടിനിയ്‌ക്കെതിരെ സാക്ഷിമൊഴി നല്‍കിയിട്ടുണ്ടെന്നും പിന്നെന്തുകൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates