"തസ്സാദിയ' ചിത്രീകരിക്കുമ്പോൾ സാമന്ത ​ഗർഭിണി, നല്ല ക്ഷീണിതയായിരുന്നു, പനിയാണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്'; സംവിധായിക

അടുത്തിടെയാണ് താൻ ​ഗർഭിണിയാണെന്ന വിവരം സാമന്ത വാർത്താ സമ്മേളനത്തിൽ തുറന്നുപറഞ്ഞത്.
Thassadiya, Nandini Reddy
Thassadiya, Nandini Reddyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

സാമന്തയുടേതായി അടുത്തിടെ പുറത്തിറങ്ങിയതിൽ സൂപ്പർ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് 'മാ ഇൻടി ബം​ഗാരം'. 50 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രം നിർമിച്ചതും സാമന്ത തന്നെയായിരുന്നു. സാമന്തയുടെ ഭർത്താവും നിർമാതാവുമായ രാജ് നിദിമോരുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

'മാ ഇൻടി ബം​ഗാരം' സൂപ്പർ ഹിറ്റായി മാറിയതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് രാജ് നിദിമോരു അറിയിച്ചിരുന്നു. ചിത്രത്തിൽ ഹെവി ആക്ഷൻ റോളിലാണ് സാമന്ത എത്തിയത്. ചിത്രത്തിലെ 'തസ്സാദിയ...' എന്ന പാട്ടും ഹിറ്റായി മാറിയിരുന്നു.

ഇപ്പോഴിതാ ഈ പാട്ട് ചിത്രീകരിച്ചപ്പോഴുള്ള രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായിക നന്ദിനി. 'തസ്സാദിയ...' ചിത്രീകരിക്കുന്ന സമയത്ത് സാമന്ത ഭയങ്കര ക്ഷീണിത ആയിരുന്നുവെന്നും പനി എന്തെങ്കിലും ആയിരിക്കുമെന്നാണ് താൻ കരുതിയതെന്നും പറയുകയാണ് നന്ദിനി.

പിറ്റേദിവസം താൻ ഗർഭിണിയാണെന്ന് സാമന്ത വെളിപ്പെടുത്തിയപ്പോഴാണ് യഥാർഥ കാരണം മനസിലായതെന്നും നന്ദിനി പറയുന്നു. ഷൂട്ടിങ്ങിനിടെ സാമന്തയ്ക്ക് മോണിങ് സിക്നെസ് (​ഗർഭകാലത്ത് ഉണ്ടാകുന്ന ഛർദിൽ പോലുള്ള അവസ്ഥ) ഉണ്ടായിരുന്നുവെന്നും സംവിധായിക വെളിപ്പെടുത്തി.

അടുത്തിടെയാണ് താൻ ​ഗർഭിണിയാണെന്ന വിവരം സാമന്ത വാർത്താ സമ്മേളനത്തിൽ തുറന്നുപറഞ്ഞത്. നിരവധി ആരാധകരാണ് സാമന്തയ്ക്ക് ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയത്.

Thassadiya, Nandini Reddy
'അമ്മൂമ്മ ഭയങ്കര പ്രശ്നക്കാരിയാണ്, അമ്മയെ പറയുന്നത് കണ്ടിരിക്കാൻ പറ്റില്ല'; കുടുംബത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് അഹാന
Thassadiya, Nandini Reddy
'നല്ല ചെലവ് ആണെന്നറിയാം, ഏതെങ്കിലും ഒരു സിനിമ മാത്രം കാണാനാണ് തീരുമാനിക്കുന്നതെങ്കിൽ നിങ്ങൾ 'ഖലീഫ' കാണൂ'; ചിരി പടർത്തി പൃഥ്വിയുടെ വാക്കുകൾ
Thassadiya, Nandini Reddy
'ഞാൻ തീരെ സുഖത്തിലായിരുന്നില്ല, ഒറ്റ ദിവസം കൊണ്ട് അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം; ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന്' ഉണ്ണി മുകുന്ദൻ
Summary

Samantha was pregnant while shooting for the Thassadiya song in Maa Inti Bangaram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com