Tiny Tom 
Entertainment

'മരണ വീട്ടിലും ഷോ, ഈ അഭിനയം സിനിമയില്‍ കാണിച്ചിരുന്നേല്‍ പണ്ടേ രക്ഷപ്പെട്ടേനെ'; ടിനി ടോമിന് സൈബറാക്രമണം

വിഡിയോക്ക് താഴെ ടിനിയെ അധിക്ഷേപിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ സലിം കുമാറിന്റെ വേര്‍പാട് മലയാളികള്‍ക്ക് സമ്മാനിച്ചത് ഒരിക്കലും നിര്‍ത്താനാകാത്ത വിടവാണ്. മലയാളിയുള്ളിടത്തോളം കാലം സലിം കുമാര്‍ ഓര്‍മിപ്പിക്കപ്പെടും. മികച്ച നടനുള്ള ദേശീയ പുരസ്‌കാരമടക്കം നേടിയ സലിം കുമാര്‍ മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ലെഗസി ബാക്കി വച്ചാണ് യാത്രയായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ലാഫിങ് വില്ലയിലേക്ക് സലിം കുമാറിനെ കാണാന്‍ സിനിമ രംഗത്തു നിന്നുള്ളവരുടേയും ആരാധകരുടേയുമൊക്കെ കുത്തൊഴുക്കായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവനെ യാത്രയാക്കാന്‍ മലയാള സിനിമാലോകമാകെ ലാഫിങ് വില്ലയിലെത്തിയിരുന്നു. ഒപ്പം അഭിനയിച്ചവരും, സുഹൃത്തുക്കളുമൊക്കെ നീറുന്ന മനസുമായാണ് സലിം കുമാറിന് യാത്ര മൊഴി ചൊല്ലിയത്.

ഇതിനിടെ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുന്ന ടിനി ടോമിന്റെ വിഡിയോ വൈറലായി മാറിയിരുന്നു. സിനിമയിലേക്കെല്ലാം എത്തുന്നതിനും വര്‍ഷങ്ങള്‍ മുമ്പുള്ളതാണ് സലിം കുമാറുമായുള്ള ടിനി ടോമിന്റെ ബന്ധം. ഏഷ്യാനെറ്റിലെ സിനിമാലക്കാലത്തിനും മുമ്പ്, മിമിക്രി അവതരിപ്പിച്ചു നടന്നിരുന്ന കാലത്തെ ബന്ധം. അതുകൊണ്ട് തന്നെ സലിം കുമാറിന്റെ വേര്‍പാടില്‍ ടിനി പൊട്ടിക്കരഞ്ഞുപോവുകയായിരുന്നു.

എന്നാല്‍ ഈ വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ ടിനിയെ കടന്നാക്രമിക്കുന്നതാണ്. ടിനിയുടെ കരച്ചില്‍ അഭിനയമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ അഭിപ്രായം. കരയുന്ന വിഡിയോക്ക് താഴെ ടിനിയെ അധിക്ഷേപിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

'എന്താണ് സാറ്റ് കളിക്കുന്ന.. എത്ര വരെ എണ്ണി, എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ. നിര്‍ത്തി പോടോ, ഇവന്റെ കരച്ചില്‍ കണ്ടാല്‍ ഇവര്‍ തമ്മില്‍ 500 പടത്തില്‍ അഭിനയിച്ച പോലുണ്ടല്ലോ, ഈ അഭിനയം സിനിമയില്‍ ആണെങ്കില്‍ കലക്കിയേനെ, ഇനി മലയാളത്തിനു ആകെ ഒരു കൊമേഡിയനേയുള്ളു ടിനി. ആരും വളര്‍ച്ച തടയരുത്, മുഖത്ത് കൈ എടുക്കില്ല. കാരണം അഭിനയമാണെന്ന് മനസിലാകും, ഇതൊക്കെ ഇനി രക്ഷ ഉള്ളൂ, സ്വയം കോമാളി ആവുന്നു. വയ്യാതെ ഇരുന്നപ്പോള്‍ പണം ഇല്ലാതിരുന്നപ്പോള്‍ ആരും ഉണ്ടായിരുന്നില്ല എന്ന് ആ മനുഷ്യന്‍ ഇന്റര്‍വ്യൂ വില്‍ പറഞ്ഞു. ആര് കാണാന്‍ കരയുന്നു. ആരെങ്കിലും ജീവിച്ചിരിക്കുമ്പോള്‍ ചെല്ലുക. അയാള്‍ ങ്കിലും സന്തോഷിക്കട്ടെ, മരിച്ചു കഴിയുമ്പോ കുറെ എണ്ണം ഇറങ്ങും മഹത്വം പറഞ്ഞു കൊണ്ട്.' എന്നിങ്ങനെയാണ് കമന്റുകള്‍.

'മരണ വീട്ടിലും ഷോ കാണിക്കല്‍, അഭിനയിച്ച് കുളമാക്കല്ലേടാ , ഈ അഭിനയം സിനിമയില്‍ കാണുന്നില്ല, ഇവന്റെ ഒക്കെ കുടുംബത്തില്‍ ഒരാള്‍ പോയാല്‍ പോലും ഇവനൊന്നും കരയില്ല. ഇത് കാമറക്ക് വേണ്ടി ഉള്ള അഭിനയം, ആരാ പറഞ്ഞേ ഇയാള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല എന്നു, ഈ അഭിനയം സിനിമയില്‍ കാണിച്ചു എങ്കില്‍ ഇവന്‍ പണ്ടേ രക്ഷപ്പെട്ടേനെ. ജയറാം ആണ് ഗുരു, ഇതുപോലെ സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ ഓസ്‌കാര്‍ കിട്ടിയേനെ, സിനിമയിലോ അവസരം ഇല്ല ഇ വിടെയെങ്കിലും ഒന്ന് അഭിനയിക്കട്ടേടെ' എന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.

Tiny Tom faces cyber attack for crying uncontrollably at Salim Kumar's funeral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

20 തൃണമൂൽ എംപിമാർ എൻഡിഎയിലേക്ക്; കക്കോലി ഘോഷ് ദസ്തിദാറുടെ നേതൃത്വത്തിൽ സ്പീക്കർക്ക് കത്ത് നൽകി വിമതർ

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ ചെലവേറും; പുതിയ നിയമം പ്രാബല്യത്തില്‍, ചൈനീസ് ഇറക്കുമതിക്ക് നിയന്ത്രണം

നൂറ് ശതമാനവും എഥനോളില്‍ ഓടുന്ന ബൈക്കുകള്‍ ഇറക്കാന്‍ തയ്യാര്‍; എല്ലാ മോഡലുകളുടെയും ഫ്‌ലെക്‌സ് ഫ്യുവല്‍ പതിപ്പുകള്‍ ഇറക്കാന്‍ ഹീറോ

അഞ്ച് സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യാ മുന്നണി; ക്ഷണിച്ചിട്ടും ടിവികെ പങ്കെടുത്തില്ല

ചിന്നക്കനാലിലെ കാട്ടാന ആക്രമണം: മാരിയുടെ മകനെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍

SCROLL FOR NEXT