Tiny Tom About Prem Nazir ഫയല്‍
Entertainment

'പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും': ടിനി ടോം

ടിനി ടോമിന്റെ പ്രസ്താവന ആരാധകരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുകയാണ്

സമകാലിക മലയാളം ഡെസ്ക്

പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ചാണെന്ന് ടിനി ടോം. സിനിമയും സ്റ്റാര്‍ഡവും നഷ്ടപ്പെട്ട പ്രേം നസീര്‍ അവസാന കാലത്ത് ദിവസവും ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയുമായിരുന്നുവെന്നാണ് ടിനി ടോം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോമിന്റെ പ്രസ്താവന. താരത്തിന്റെ വാക്കുകള്‍ ആരാധകരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുകയാണ്.

''നസീര്‍ സാര്‍ മനസ് വിഷമിച്ചാണ് മരിച്ചതെന്നാണ് പറയുന്നത്. കാരണം അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പ് ഇട്ട് ഇറങ്ങും. പക്ഷെ സിനിമയില്ല. ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്നു കരയും. അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്നാണ് പറയുന്നത്.'' എന്നാണ് ടിനി ടോമിന്റെ പ്രസ്താവന. സിനിമയുടെ അസ്ഥിര സ്വാഭാവത്തെകുറിച്ച് സംസാരിക്കുകയായിരുന്നു ടിനി ടോം.

''രാജേഷ് ഖന്നയ്ക്ക് അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഹിറ്റുകളുണ്ടായിരുന്നു. സൂപ്പര്‍ സ്റ്റാറായിരുന്നു. അദ്ദേഹം പിന്നെ ഔട്ട് ആയി. സറ്റാര്‍ഡം പോയി, സിനിമ ഇല്ലാതായി. മരുമകന്‍ അക്ഷയ് കുമാര്‍ അഞ്ച് സഹായികളെ വച്ചു കൊടുത്തു. സ്റ്റാര്‍ഡം പോയെങ്കിലും ആ ആംബിയന്‍സ് കൊടുക്കാന്‍'' എന്നും ടിനി പറയുന്നുണ്ട്. നമ്മള്‍ നാളെ ഇവിടെ ഉണ്ടാകണം എന്നില്ല. നാളെ ചിലപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയോ ചായ കൊടുക്കാന്‍ വരികയോ ചെയ്യേണ്ടി വരും. അതിനും തയ്യാറാകണമെന്നാണ് ടിനി പറയുന്നത്.

''ഏഴ് വര്‍ഷം അമ്മയില്‍ നിന്നപ്പോള്‍ കണ്ടതാണ്. എനിക്ക് തന്നെ ട്രോമയായി. ടിപി മാധവന്‍ എന്നൊരു നടന്‍ ഈയ്യടുത്ത് മരിച്ചു. അനാഥനായിട്ടാണ് മരിച്ചത്. മകന്‍ അവസാന നിമിഷമാണ് വന്നത്. അദ്ദേഹം ജീവിച്ചിരുന്നത് എറണാകുളത്തെ ക്ലബുകളിലാണ്. ആഢംബര ജീവിതമായിരുന്നു. ഒടുവില്‍ ഒറ്റപ്പെട്ട്, അനാഥനായി, അനാഥാലയത്തില്‍ വച്ചാണ് മരിക്കുന്നത്. റീത്ത് വെക്കാന്‍ ചെല്ലുമ്പോള്‍ ബന്ധുക്കള്‍ ആരുമില്ല'' എന്നും താരം പറയുന്നു.

നല്ല നടനും ബിസിനസുകാരനും രാഷ്ട്രീയക്കാരനും ആയിട്ട് കാര്യമില്ല. നല്ല മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കണമെന്നാണ് ടിനി പറയുന്നത്. അതാണ് ഏഴ് വര്‍ഷം അമ്മയുടെ എക്‌സിക്യൂട്ടീവില്‍ നിന്നപ്പോള്‍ താന്‍ പഠിച്ചതെന്നും താരം പറയുന്നു.

Tiny Tom says Prem Nazir was depressed during his last days. every day he used to go to Adoor Bhasi and cry. Tiny Tom's words gets slammed by social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT