കൈലിയ പോസി/ട്വിറ്റര്‍ 
Entertainment

ടിവി താരം കൈലിയ പോസി മരിച്ച നിലയില്‍

പ്രശസ്ത ടിവി താരം കൈലിയ പോസിയെ മരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: പ്രശസ്ത ടിവി താരം കൈലിയ പോസിയെ മരിച്ച നിലയില്‍ കണ്ടെത്തി. 16 വയസ്സായിരുന്നു. ആത്മഹത്യയാണെന്നു കുടുംബം അറിയിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 

കനേഡിയന്‍ അതിര്‍ത്തിക്കു സമീപം ബിര്‍ച്ച് ബേ സ്‌റ്റേറ്റ് പാര്‍ക്കിലാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ മാര്‍സി പോസിയാണ് മരണവിവരം സമൂഹമാധ്യമത്തില്‍ ആദ്യം പങ്കുവച്ചത്.

അമേരിക്കന്‍ ടിവി ചാനലായ ടിഎല്‍സിയില്‍ സംപ്രേഷണം ചെയ്ത 'ടോഡ്‌ലേഴ്‌സ് ആന്‍ഡ് ടിയാരാസ്' എന്ന ഷോയിലൂടെയാണ് കൈലിയ പോസി പ്രശസ്തയായത്. 2012ല്‍, അഞ്ചാമത്തെ വയസ്സിലാണ് കൈലിയ ഷോയിലെ ഒരു എപ്പിസോഡില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ചിരിച്ചുകൊണ്ട് കൈലിയ നില്‍ക്കുന്ന മീം വൈറലായതോടെ ആഗോളതലത്തില്‍ ശ്രദ്ധ നേടി.

ലിന്‍ഡന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ കൈലിയ, മിസ് ടീന്‍ വാഷിങ്ടന്‍ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെകെ ശൈലജ, തോമസ് ഐസക്, ടിപി രാമകൃഷ്ണന്‍, എം സ്വരാജ്, എഎന്‍ ഷംസീര്‍ മത്സരിക്കുമോ?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സിഇഐആര്‍: സംസ്ഥാനത്ത് 70,500 മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി, 46,357 ഫോണുകള്‍ കണ്ടെത്തി

കുംഭമാസത്തിൽ കിഴങ്ങുകൾ നടുന്നത് എന്തുകൊണ്ട്? - ജ്യോതിഷം പറയുന്നത് ഇങ്ങനെ

ഒരുലക്ഷം കൈക്കൂലി വാങ്ങി, എഡിഎമ്മിന് 7വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം പിഴയും; വിധി കേട്ട് കോടതി മുറിയില്‍ പ്രതി കുഴഞ്ഞുവീണു

ഇതാണ് കേരളം; ക്ഷേത്രമുറ്റത്ത് ഇഫ്താര്‍ വിരുന്ന്; പുനഃപ്രതിഷ്ഠാ മഹോത്സവത്തില്‍ അറബന മുട്ട്

SCROLL FOR NEXT