ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'മാറിടം വലുതാക്കാൻ ശസ്ത്രക്രിയ നടത്താൻ പറഞ്ഞു'; 18 വയസിൽ കിട്ടിയ ഉപദേശത്തെക്കുറിച്ച് ദീപിക പദുക്കോൺ

സൂപ്പർതാരം ഷാരുഖ് ഖാനിൽ നിന്നായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല ഉപദേശം ദീപികയ്ക്ക് ലഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള നായികമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. മോഡലിങ്ങിലൂടെയാണ് താരം കരിയറിന് തടക്കമിടുന്നത്. ആ സമയത്ത് നിരവധി ഉപദേശങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പറയുകയാണ് താരം. ഇതിൽ ഏറ്റവും മോശം ഉപദേശം ദീപികയ്ക്ക് ലഭിക്കുന്നത് 18ാം വയസിലാണ്. മാറിടം വലുതാക്കാൻ ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഉപദേശം. കേട്ടമാത്രയിൽ തന്നെ തള്ളിക്കളയാനുള്ള വിവേകം തനിക്കുണ്ടായി എന്നാണ് താരം പറയുന്നത്. 

ഏറ്റവും മോശം ഉപദേശം

'എന്തുകൊണ്ടും ചീത്ത ഉപദേശമായിരുന്നു അത്. അക്കാലത്ത് അത് തള്ളിക്കളയാൻ തോന്നിയല്ലോ എന്നോർത്ത് ഇന്ന് അഭിമാനം തോന്നുന്നു. 18-ാം വയസ്സിലായിരുന്നു അതെന്ന് ഓർക്കണം. എങ്ങനെയെങ്കിലും കരിയർ രൂപപ്പെടുത്തണമെന്ന് ഭ്രാന്തമായി ആഗ്രഹിക്കുന്ന സമയത്ത്. എന്നിട്ടും അതൊരു മോശം ഉപദേശമായിത്തന്നെ തള്ളിക്കളയാൻ എനിക്കു കഴിഞ്ഞു.'- ഒരു അഭിമുഖത്തിൽ ദീപിക വ്യക്തമാക്കി. 

തനിക്ക് ലഭിച്ച ഏറ്റവും മികച്ച ഉപദേശവും താരം മറന്നിട്ടില്ല. തന്റെ ആദ്യ സിനിമയിലെ നായകൻ സൂപ്പർതാരം ഷാരുഖ് ഖാനിൽ നിന്നായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല ഉപദേശം ദീപികയ്ക്ക് ലഭിച്ചത്. മികച്ചതെന്നും തോന്നുന്ന ആളുകൾക്കൊപ്പം മാത്രം ചേർന്നു പ്രവർത്തിക്കാനാണ് ഷാരുഖ് ഖാൻ പറഞ്ഞത്. 

ജീവിതം മാറ്റി ഷാരുഖ് ഖാന്റെ വാക്കുകൾ
 ‌
നല്ലൊരു അനുഭവത്തിലൂടെ കടന്നുപോകാൻ കഴിയും എന്ന് ഉറപ്പുള്ള ആളുകളുമായി മാത്രം ചേർന്നുപ്രവർത്തിക്കുക. ഒരു സിനിമയിൽ അഭിനയിക്കുക എന്നു പറഞ്ഞാൽ ഒരു ടീമിനൊപ്പം ജീവിക്കുക എന്നാണർഥം. അക്കാലത്തിന്റെ ഓർമകൾ പിന്നീട് കുറേക്കാലം മനസ്സിൽ ഉണ്ടാകും. നല്ല അനുഭവങ്ങളും ബാക്കിനിൽക്കും. അതുകൊണ്ടുതന്നെ മികച്ച ആളുകൾക്കൊപ്പം ജോലി ചെയ്യാൻ തയാറാകുക. അങ്ങനെ നല്ല ഓർമകളും മധുരമുള്ള അനുഭവങ്ങളുമായി ഓരോ ഷൂട്ടിങ് സെറ്റിൽ നിന്നും മടങ്ങാനായിരുന്നു ഷാരുഖിന്റെ ഉപദേശം. ഇത് ജീവിതത്തിലെ വഴിവിളക്കായി തോന്നി എന്നാണ് ദീപിക പറയുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

അടിമുടി മാറാനൊരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം; മൂന്നാം ഘട്ട പ്രവൃത്തികൾ ഉടൻ പൂർത്തിയാകും

SCROLL FOR NEXT