വീഡിയോ ദൃശ്യം 
Entertainment

ഇത് 'മിന്നൽ മുരളി'യുടെ കണ്ണീർ; അമ്പരപ്പിച്ച് ബോണസ് ട്രെയിലർ

ആദ്യ ട്രെയിലർ തമാശയും ആഘോഷവും നിറഞ്ഞതാണെങ്കിൽ ഇതിൽ വേദനയും വിലാപവുമാണുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ ആദ്യ സൂപ്പരി‍ഹീറോ ചിത്രം മിന്നൽ മുരളിക്കായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ​ഗാനങ്ങളുമെല്ലാം ആരാധകരുടെ മനസു കീഴടക്കിക്കഴിഞ്ഞു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ബോണസ് ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. നി​ഗൂഡത നിറച്ചുകൊണ്ടാണ് ട്രെയിലർ. 

ക്രിസ്മസ് റിലീസായി നെറ്റ്ഫ്ളിക്സിൽ

ആദ്യ ട്രെയിലർ തമാശയും ആഘോഷവും നിറഞ്ഞതാണെങ്കിൽ ഇതിൽ വേദനയും വിലാപവുമാണുള്ളത്. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുകയാണ് ട്രെയിലർ. നെറ്റ്ഫ്ളിക്സിലൂടെയാണ് മിന്നൽ മുരളി റിലീസിന് എത്തുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 24നാണ് ചിത്രത്തിന്റെ റിലീസ്.

സൂപ്പർഹീറോ മിന്നൽ മുരളി

അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോയുടെ വേഷം. തയ്യൽ കടക്കാരനായ യുവാവിന് മിന്നൽ അടിച്ച് അമാനുഷിക ശക്തി ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ടൊവിനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. ഗോദയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് മിന്നൽ മുരളിയുടെ നിർമാണം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്