Tovino Thomas 
Entertainment

'ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്?'; ജനാധിപത്യത്തിലുള്ള വിശ്വാസം ചോര്‍ന്നു പോകുന്നു: ടൊവിനോ തോമസ്

ഭാവിയെ തന്നെയാണ് ചവിട്ടിമെതിക്കുന്നത്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ന്നു പോകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പരീക്ഷ ക്രമേക്കടില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയെ ശക്തമായി അപലപിക്കുകയാണ് ടൊവിനോ തോമസ്.

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണ്. ഇങ്ങനെ നേരിടാന്‍ മാത്രം എന്ത് തെറ്റാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്നും ടൊവിനോ ചോദിക്കുന്നു. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു ടൊവിനോയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്;

ശരിയും തെറ്റും ആപേക്ഷികമായിരിക്കും. പക്ഷെ സമാധാനപരമായൊരു പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. രാജ്യത്തിന്റെ ഭാവി തലമുറ ശബ്ദമുയര്‍മ്പോള്‍,അവരുടെ ശബ്ദത്തെ കരുത്തുകൊണ്ട് നേരിടുമ്പോള്‍, ഭാവിയെ തന്നെയാണ് ചവിട്ടിമെതിക്കുന്നത്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ന്നു പോകുന്നത്.

ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ പൊതുമുതല്‍ നശിപ്പിച്ചുവോ? അവര്‍ അക്രമത്തിലേക്ക് തിരിഞ്ഞോ? ഇങ്ങനെ കൈകാര്യം ചെയ്യപ്പെടാന്‍ മാത്രം എന്താണ് അവര്‍ ചെയ്തത്?

നമ്മുടെ രാജ്യത്തിന്റെ ഏതൊരു കോണിലും, നീതിയ്ക്ക് വേണ്ടി, സമാധാനത്തോടെ പ്രതിഷേധിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ പിന്തുണ നല്‍കുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല. വാസ്തവത്തില്‍ അതിന്റെ അടിത്തറകളിലൊന്നാണ്.

പിന്നെ, എന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നവരോട്, എന്നെ നിങ്ങളേക്കാള്‍ നന്നായി എനിക്കറിയാം. എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനമാണ്. ജയ് ഹിന്ദ്.

Tovino Thomas comes in support of CJP protest. Asks what wrong did students do to be treated like this.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'

'ഓരോ പ്രണയകഥയ്ക്കും പല തലങ്ങളുണ്ട്'; 'ടോക്സിക്കി'ലെ പുതിയ ഗാനം ‘മധുമോഹിനി’ പുറത്ത്

സമ്മാനപ്പെരുമഴ! ബിഗ് ടിക്കറ്റില്‍ ഇത്തവണ ഭാഗ്യം കനിഞ്ഞത് മൂന്ന് മലയാളികള്‍ക്ക്

‘പൊലീസിനെ വിളിക്ക്, താൻ എന്നെ കയറിപ്പിടിച്ചെന്ന് ഞാൻ പറഞ്ഞോളാം’; ടിടിഇയെ യുവതി മർദിച്ച സംഭവത്തിൽ ദൃക്‌സാക്ഷികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ചായയ്ക്ക് ചെറുകടി എന്തെടുക്കുമെന്ന കൺഫ്യൂഷൻ ആണോ? ഹെൽത്തി സ്നാക്സ്, പ്രമേഹരോ​ഗികൾക്ക് പ്രത്യേകിച്ച്