അവാർഡുമായി ബേസിൽ ജോസഫ്, സിനിമ ലൊക്കേഷനിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ബേസിലും ടൊവിനോയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'അവാർഡ് വാങ്ങി അവൻ അതേ വേദിയിലിരുന്ന് ആദ്യം വിളിച്ചത് എന്നെ'; കുറിപ്പുമായി ടൊവിനോ, കണ്ണു നിറഞ്ഞെന്ന് ബേസിലിന്റെ മറുപടി

ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി മലയാള സിനിമയ്ക്കു തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ബേസിൽ ജോസഫ്. ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നൽ മുരളിയിലൂടെയാണ് താരത്തിന് അം​ഗീകാരം തേടിയെത്തിയത്. ഇപ്പോൾ ബേസിലിന്റെ അവാർഡ് ആഘോഷമാക്കിയിരിക്കുകയാണ് ടൊവിനോ. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ചിട്ടുണ്ട്.  താൻ ഏറെ അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസിലിന്റേത് എന്നാണ് ടോവിനോ കുറിച്ചത്.  

ടൊവിനോയുടെ കുറിപ്പ്

'ഒരു സുഹൃത്തെന്ന നിലയിലും അവന്റെ സംവിധാനത്തിൽ അഭിനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും നോക്കിക്കാണുന്ന വളർച്ചയാണ് ബേസിൽ ജോസഫിന്റേത്. ഒരുപക്ഷേ ഈ അവാർഡ് വാങ്ങിക്കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചതും എന്നെയായിരിക്കും. മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും. ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ്. വളരുക വളരുക മാനം മുട്ടെ വളരുക ! ബേസിലിനെക്കുറിച്ച് ഇങ്ങനെയൊരു സീരിയസ് പോസ്റ്റ് എന്റെ ടൈംലൈനിൽ കാണുന്നതിൽ നാടകീയത തോന്നുന്നു. എന്നാലും കിടക്കട്ടെ.'

'അവാർഡ് മേടിച്ചപ്പോ നിറഞ്ഞ അത്രേം നിറഞ്ഞോ?'

പോസ്റ്റിനു താഴെ കമന്റുമായി ബേസിലും എത്തി. ‘‘നന്ദി അളിയാ, എന്റെ കണ്ണ് നിറഞ്ഞു... .സെഡ് ആയി’’ എന്നായിരുന്നു ബേസിലിന്റെ മറുപടി. അവാർഡ് മേടിച്ചപ്പോ നിറഞ്ഞ അത്രേം നിറഞ്ഞോ? ഞാനേ കണ്ടൊള്ളൂ ഞാൻ മാത്രേ കണ്ടൊള്ളൂ- എന്നാണ് ടൊവിനോ ബേസിലിന്റെ കമന്റിന് താഴെ കുറിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരും കമന്റുകളുമായി എത്തിയിട്ടുണ്ട്. പോസ്റ്റിന് താഴെ കമന്റിട്ട ലുക്മാന്റെ കമന്റിന് നീയും വളര് ജംഷിഎന്നായിരുന്നു ടൊവിനോയുടെ മറുപടി. സൗദി വെള്ളക്കയിലെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍