ചിത്രം: ഫേസ്ബുക്ക് 
Entertainment

ടൊവിനോയുടെ 'മിന്നൽ മുരളി' ആദ്യം; 'കാവൽ' റിലീസ് മാറ്റി നെറ്റ്ഫ്ളിക്സ്

കാവൽ ഡിസംബർ 23ന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സുരേഷ് ഗോപി നായകനായ 'കാവലി'ൻറെ ഒടിടി റിലീസ് തീയതിയിൽ മാറ്റം. ചിത്രം ഡിസംബർ 23ന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് ഡിസംബർ 27 എന്ന് വ്യത്യാസപ്പെടുത്തിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് മലയാള സിനിമകളുടെ റിലീസ് വേണ്ടെന്ന തീരുമാനമാണ് മാറ്റത്തിന് കാരണം എന്നാണ് റിപ്പോർച്ചുകൾ. 

ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലെത്തും. ഇതാണ് കാവലിന്റെ റിലീസ് 27ലേക്ക് മാറ്റിയതിന് പിന്നിലെ കാരണമെന്നാണ് വിവരം. 

കസബയ്ക്കു ശേഷം നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി എത്തുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷൻ ക്രൈം ത്രില്ലറാണ് കാവൽ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.  ഞ്ജി പണിക്കറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. 

ബേസിൽ ജോസഫ് സംവിധാനം ചെയ്‍ത മിന്നൽ മുരളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്റെ ഒടിടി പ്രീമിയറിന് മുൻപ് ചിത്രത്തിൻറെ വേൾഡ് പ്രീമിയർ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് നടക്കുക. നാളെയാണ് ജിയോ മാമിയിലെ പ്രദർശനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്