ടൊവിനോ തോമസ്/ ഇൻസ്റ്റ​ഗ്രാം 
Entertainment

മഴ നനഞ്ഞ് വഞ്ചിയിലൊരു യാത്ര, നിറഞ്ഞു ചിരിച്ച് ടൊവിനോ; വിഡിയോ

മഴകൊണ്ട് ഹൃദയം നിറഞ്ഞു ചിരിക്കുന്ന വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയതാരമാണ് ടൊവിനോ തോമസ്. യാത്രകളോടും ഫോട്ടോ​ഗ്രാഫിയോടുമുള്ള താരത്തിന്റെ ഇഷ്ടം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കുന്നത് താരത്തിന്റെ മഴ യാത്രയാണ്. തൃശൂരിലെ കൊച്ചുകടവിലാണ് താരം മഴ ആസ്വദിക്കാൻ എത്തിയത്. പുഴയും പച്ചപ്പും നിറഞ്ഞ മനോഹരമായ സ്ഥലത്തുനിന്നുള്ള ഹൃദയം നിറഞ്ഞ ചിരിയിലൂടെ ആരാധകരുടെ മനസു കവരുകയാണ് ടൊവിനോ. 

മഴകൊണ്ട് ഹൃദയം നിറഞ്ഞു ചിരിക്കുന്ന വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്നലെയും താരം കൊച്ചുകടവിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചു. മഴ നനഞ്ഞ് വഞ്ചിയിൽ പോകുന്നതായിരുന്നു ചിത്രം. കറുത്ത ഷർട്ടും മുണ്ടും ധരിച്ചാണ് താരം പ്രകൃതിഭം​ഗി ആസ്വദിക്കാനിറങ്ങിയത്. പുതിയ ലുക്കിലാണ് ടൊവിനോയെ കാണുന്നത്. നീട്ടി വളർത്തിയ മുടി കെട്ടിവച്ചിരിക്കുകയാണ്. ആരാധകരുടെ മനം നിറയ്ക്കുകയാണ് താരത്തിന്റെ ചിത്രങ്ങൾ. നിരവധി പേരാണ് കമന്റുമായി എത്തിയത്. 

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയാണ് താരത്തിന്റെ അറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. സൂപ്പർഹീറോ ആയാണ് താരം എത്തുന്നത്. കഴിഞ്ഞ മാസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

വേനൽക്കാലത്ത് പാൽ കേടാകാതെ എങ്ങനെ സൂക്ഷിക്കണം

വേനൽചൂട് തണുപ്പിക്കാൻ, പൈനാപ്പിൾ കൊണ്ടൊരു വൈറൽ ഐറ്റം

'നോക്കിയപ്പോൾ സിന്ധുവിന് എന്നേക്കാൾ ഉയരം'; ഫോട്ടോയ്ക്ക് പിന്നിലെ രസകരമായ കഥ പങ്കുവച്ച് കൃഷ്ണകുമാർ

കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ?

SCROLL FOR NEXT