Tovino Thomas 
Entertainment

'പെണ്‍കുട്ടിയുടെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി, രാത്രി വന്ന മെസേജ് കണ്ട് ഇട്ടോടി'; അനുഭവം പറഞ്ഞ് ടൊവിനോ

അപ്പോള്‍ ആലോചിച്ചു നോക്കണം പെണ്‍കുട്ടികളുടെ അവസ്ഥ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തിലെ യുവനടന്മാരില്‍ ജനപ്രീയനാണ് ടൊവിനോ തോമസ്. തന്നിലെ നടനെ ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുത്തുകയാണ് ടൊവിനോ തോമസ്. ഒടുവിലിറങ്ങിയ അതിരടി, ബാലന്‍ തുടങ്ങിയ സിനിമകളിലും ടൊവിനോ കയ്യടി നേടിയിട്ടുണ്ട്. ബാലന്‍ തിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.

ടൊവിനോ തനിക്കുണ്ടായിരുന്ന ഫേക്ക് അക്കൗണ്ടിനെക്കുറിച്ച് സംസാരിക്കുന്നൊരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുമ്പൊരിക്കല്‍ കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. പെണ്‍കുട്ടിയുടെ പേരിലൊരു ഫേക്ക് അക്കൗണ്ട് തനിക്കുണ്ടായിരുന്നു. ഒടുവില്‍ മെസേജിലെ ശല്യം കാരണം അക്കൗണ്ട് ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് ടൊവിനോ പറയുന്നത്.

''ഞാന്‍ ഒരിക്കല്‍ ഫേക്ക് അക്കൗണ്ട് തുടങ്ങിയിട്ട് പിന്നെ അതിട്ട് ഓടിയിട്ടുണ്ട്. പ്രൊഫൈല്‍ പിക്ച്ചര്‍ പോലുമില്ലാത്തൊരു ഫേക്ക് അക്കൗണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പേരായിരുന്നു. അതിനകത്ത് രാത്രി വരുന്ന മെസേജുകള്‍ കാണണം. ഞാനത് ഇട്ടിട്ട് ഓടി. അപ്പോള്‍ ആലോചിച്ചു നോക്കണം പെണ്‍കുട്ടികളുടെ അവസ്ഥ. പല പ്രായത്തിലുള്ളവരും വരും. ഞാന്‍ കാണിച്ചൊരു അബദ്ധം എന്താണെന്ന് വച്ചാല്‍, അക്കൗണ്ട് ക്രെഡിബിള്‍ ആണെന്ന് തോന്നിപ്പിക്കാന്‍ വന്ന ഫ്രണ്ട് റിക്വസ്റ്റുകളെല്ലാം അക്‌സെപ്റ്റ് ചെയ്തു. തല്‍പ്പരകക്ഷിയാണെന്ന് കരുതി മെസേജ് അയക്കാന്‍ തുടങ്ങി. ഒരു പെണ്‍കുട്ടി റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തുവെന്ന് കണ്ട് ഹൗ ഡു യു നോ മീ എന്നും ചോദിച്ച്'' താരം പറയുന്നു.

അതേസമയം, ബാലനിലെ ടൊവിനോയുടെ പ്രകടനം കയ്യടി നേടുകയാണ്. ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തായ കഥാപാത്രമായാണ് ബാലനില്‍ ടൊവിനോ എത്തുന്നത്. രണ്ട് ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ടൊവിനോ അഭിനയിച്ചിരിക്കുന്നത്. ജാനേ ഏ മന്നിനും മഞ്ഞുമ്മല്‍ ബോയ്‌സിനും ശേഷം ചിദംബരം ഒരുക്കിയ ചിത്രത്തില്‍ കൂടുതലും പുതുമുഖങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രം നിരൂപക പ്രശംസയും പ്രേക്ഷകരുടെ കയ്യടിയും ഒരുപോലെ നേടുകയാണ്.

Tovino Thomas recalls how he had a fake account in facebook. He deleted it after seeing the comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു കാരണവശാലും കൊടുക്കില്ല'; സഭയില്‍ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു; വിഡിയോ വൈറല്‍; വിമര്‍ശനം

'കെപിസിസി പ്രസിഡന്റാവാന്‍ ഞാന്‍ യോഗ്യന്‍'; ഹൈക്കമാന്‍ഡിനെ കാണാന്‍ ജോസഫ് വാഴക്കന്‍ ഡല്‍ഹിയില്‍

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത്; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

ഫിസിയോതെറാപ്പി കോഴ്സ് കഴിഞ്ഞോ? ആർസിസിയിൽ ഇന്റേൺഷിപ്പിന് അവസരം; സ്റ്റൈപ്പൻഡും ലഭിക്കും

തൃശൂരിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി; ബിരുദം യോഗ്യത, അഭിമുഖത്തിലൂടെ നിയമനം