Tovino Thomas വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'14 വർഷം മുൻപ്, പിക്ചർ അഭി ബാക്കി ഹേ മേരേ ദോസ്ത്'; സിനിമാ യാത്രയുടെ വിഡിയോ പങ്കുവച്ച് ടൊവിനോ

ഈ പാതയിൽ എന്നോടൊപ്പം സഞ്ചരിച്ച ഓരോരുത്തരോടും നന്ദി പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. സിനിമയ്ക്ക് പുറമേ സോഷ്യൽ മീഡ‍ിയയിൽ വളരെ ആക്ടീവാണ് താരം. തന്റെ ചെറിയ വിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള തമാശകളും യാത്രകളുമൊക്കെ ടൊവിനോ സോഷ്യൽ മീ‍ഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 14 വർഷം നീണ്ട തന്റെ സിനിമാ യാത്ര ഓർത്തെടുത്തു കൊണ്ട് ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ ഇപ്പോൾ.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം മിന്നിമായുന്ന എഐ വിഡ‍ിയോയാണിത്. വ്യത്യസ്തങ്ങളായ രൂപഭാവങ്ങളിലുള്ള ടൊവിനോയെ വിഡിയോയിൽ കാണാം.‌ "14 വർഷം മുൻപ് ഇതേ ദിവസമാണ് ഞാൻ ആദ്യമായി ഒരു സിനിമാ കാമറയ്ക്ക് മുന്നിലെത്തിയത്. ആ യാത്ര എവിടെയൊക്കെ എത്തുമെന്ന് അന്ന് അറിയില്ലായിരുന്നു. ഈ പാതയിൽ എന്നോടൊപ്പം സഞ്ചരിച്ച ഓരോരുത്തരോടും നന്ദി പറയുന്നു. എല്ലാവരെയും സ്നേഹിക്കുന്നു".- വിഡിയോയ്ക്കൊപ്പം ടൊവിനോ കുറിച്ചു.

ലേസി ഡിസൈനറാണ് എഐ വിഡിയോ ഒരുക്കിയത്. അതേസമയം ഇനിയും പലതും കാണാനിരിക്കുന്നതേയുള്ളൂ എന്ന സൂചന നൽകി 'പിക്ചർ അഭി ബാക്കി ഹേ മേരേ ദോസ്ത്" എന്ന് കൂടി കുറിച്ചാണ് ടൊവിനോ പോസ്റ്റ് അവസാനിപ്പിച്ചത്. 2012 ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലാണ് ടൊവിനോ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

തൊട്ടടുത്ത വർഷങ്ങളിൽ പുറത്തിറങ്ങിയ എബിസിഡി, എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിലൂടെ ടൊവിനോ ആരാധകശ്രദ്ധ പിടിച്ചുപറ്റി. മായാനദി, മിന്നൽ മുരളി പോലുള്ള ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഡിജോ ജോസ് ആന്റണിയുടെ 'പള്ളിച്ചട്ടമ്പി‌' ആണ് ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന അതിരടി എന്ന ചിത്രത്തിലും ടൊവിനോ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മെയ് 14 നാണ് 'അതിരടി' റിലീസിനെത്തുക.

Cinema News: Actor Tovino Thomas share a AI video about his cinema journey.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live|ഡിഎ കുടിശ്ശിക തീര്‍ക്കും, 12-ാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചു, റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം, അഷ്വേര്‍ഡ് പെന്‍ഷന്‍

ധനമന്ത്രിയുടേത് ഗീര്‍വാണ പ്രസംഗം, തെരഞ്ഞെടുപ്പിന് മുമ്പ് ആളുകളെ കബളിപ്പിക്കല്‍; ബജറ്റിനെതിരെ വിഡി സതീശന്‍

പൂച്ച പെറ്റു കിടക്കും ട്രഷറി അടച്ചിടും ശമ്പളം മുടങ്ങും..., വെളിവുള്ള ആരും ഇപ്പോള്‍ പറയില്ല; കേന്ദ്ര അവഗണനയിലും കേരളം പിടിച്ചുനിന്നു, കണക്ക് നിരത്തി ധനമന്ത്രി

39 റോഡുകളുടെ വികസനത്തിന് 988.75 കോടി; കേരളത്തിന് തുക അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ശമ്പള പരിഷ്‌കരണത്തിന് കമ്മീഷന്‍, മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട്, ഏപ്രില്‍ ഒന്നുമുതല്‍ അഷ്വേര്‍ഡ് പെന്‍ഷന്‍, ജീവനക്കാര്‍ക്കായി പ്രഖ്യാപനങ്ങള്‍

SCROLL FOR NEXT