Guppy ഇൻസ്റ്റ​ഗ്രാം
Entertainment

'ഇനി ​'ഗപ്പി'യുടെ രണ്ടാം ഭാ​ഗത്തെ കുറിച്ച് വല്ലതുമാണോ ചർച്ച ?' റീയൂണിയൻ ചിത്രങ്ങൾ പങ്കുവച്ച് ടൊവിനോ

​'ഗപ്പി' ടീമിന്റെ പുതിയ സിനിമയുടെ സൂചനകൾ നൽകിയിരിക്കുകയാണ് ടൊവിനോ തോമസും സംവിധായകൻ ജോൺ പോളും. ​

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ടൊവിനോ എന്ന നടനെ മലയാളികൾ ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയ സിനിമയായിരുന്നു 'ഗപ്പി'. 2016 ൽ പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് മലയാളികളുടെ ഫേവറീറ്റ് ലിസ്റ്റിൽ ഇടം പിടിക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പത്താം വാർഷികത്തിൽ ​'ഗപ്പി' ടീമിന്റെ പുതിയ സിനിമയുടെ സൂചനകൾ നൽകിയിരിക്കുകയാണ് ടൊവിനോ തോമസും സംവിധായകൻ ജോൺ പോളും. ​

ചേതൻ, ജോൺ പോൾ എന്നിവർക്കൊപ്പമുള്ള റീയൂണിയൻ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് പുതിയ ചിത്രത്തിന്റെ സൂചന ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ‘ഒരു ദശാബ്ദത്തിന് ഇപ്പുറം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി, ഒരു എപിക് ഒരുങ്ങുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോ ഫോട്ടോകൾ പങ്കുവച്ചത്. ടൊവിനോയുടേയും സംവിധായകൻ ജോൺ പോളിന്റെയും കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനകളുണ്ട്.

‘ഗപ്പി’ എന്ന ചിത്രം റിലീസ് ചെയ്ത് പത്ത് വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ, അന്നത്തെ അവിസ്മരണീയമായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്. ചിത്രത്തിൽ തേജസ് വർക്കി എന്ന എഞ്ചിനീയറായാണ് ടൊവിനോ എത്തിയത്.

‘ഗപ്പി’ക്ക് ശേഷം സംവിധാനത്തിലും നിർമ്മാണത്തിലും ഒരുപോലെ തിളങ്ങിയ ജോൺപോൾ ജോർജ് മലയാള സിനിമയിൽ തന്റേതായ കയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു. അദ്ദേഹം സംവിധാനം ചെയ്ത ‘അമ്പിളി’ എന്ന ചിത്രവും ഏറെ പ്രശംസ നേടിയിരുന്നു.

മലയാളത്തിലെ വലിയ ബോക്സ് ഓഫീസ് വിജയമായ ‘രോമാഞ്ചം’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമ്മാതാവെന്ന നിലയിലും ജോൺപോൾ ജോർജ് ശ്രദ്ധേയമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടും. 'ഇനി ​ഗപ്പി രണ്ടാം ഭാ​ഗം എങ്ങാനും ആണോ' എന്നാണ് പലരും കുറിക്കുന്നത്.

Tovino Thomas share Guppy team reunion photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം, ആകാശത്തുവെച്ച് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, കീഴ്‌പ്പെടുത്തി സഹയാത്രികര്‍

മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ യുവ എൻജിനീയർ മുങ്ങിമരിച്ചു

ചെലവ് കുറഞ്ഞ ഇഎല്‍- പ്ലാറ്റ്‌ഫോമില്‍, ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ 'കൊണാര്‍ക്ക്'; ലോഞ്ച് ഓഗസ്റ്റ് 29ന്

ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ പാഞ്ഞെത്തി തഹസില്‍ദാര്‍

'62 വയസ്സായി, ഈ കേസില്‍ ഞാനാണ് ഇര': പീഡനക്കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ തരുണ്‍ തേജ്പാല്‍