ഒറ്റ രാത്രിയില്‍ ഉപേക്ഷിച്ച് പോകേണ്ടി വന്ന വീട്; കശ്മീരിലെ വീട്ടിലേക്ക് തിരിച്ചെത്തി നടന്റെ കുടുംബം; ഓര്‍മകളിലൂടെ സഞ്ചരിച്ച് അമ്മ

കുണാല്‍ കേമുവിന് ആറര വയസുള്ളപ്പോഴാണ് കുടുംബം മുംബൈയിലേക്ക് കുടിയേറുന്നത്.
Kunal Kemmu
Kunal Kemmu
Updated on
1 min read

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാത്രി കൊണ്ട് ഉപേക്ഷിച്ചു പോരേടണ്ടി വന്ന കശ്മീരിലെ വീട്ടിലേക്ക് തിരികെ വന്ന് നടന്‍ കുണാല്‍ കേമുവിന്റെ കുടുംബം. വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പഴയ വീട്ടിലേക്ക് തിരികയെത്തിയപ്പോള്‍ മനസിലേക്ക് ഓടി വന്ന ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്റെ അമ്മ. സഹോദരി കരിഷ്മ കേമു പങ്കുവച്ച വിഡിയോയിലൂടെയാണ് വീടിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നത്.

വീട്ടിലേക്കുള്ള വഴിയും, കല്ലുകള്‍ ചേര്‍ത്തുവച്ച് നിര്‍മിച്ച വീടുമെല്ലാം കരിഷ്മ വിഡിയോയില്‍ കാണിച്ചു തരുന്നുണ്ട്.''ഒരു രാത്രി കൊണ്ട് ഉപേക്ഷിക്കേണ്ട വന്നയിടം. അവിടേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വന്നിരിക്കുകയാണ്. ശ്രീനഗറിലെ തെരുവിലൂടെ നടന്ന് ഞങ്ങളുടെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്'' എന്നാണ് കരിഷ്മ വിഡിയോയില്‍ പറയുന്നത്.

തേക്കാത്ത ചുവരും, പഴക്കമുള്ള പെയ്ന്റിങും വിള്ളലുകള്‍ വീണ മര ഉപകരണങ്ങളുമൊക്കെയായി പഴയകാല പ്രൗഢിയുടെ നിഴല്‍മാത്രമാണ് ഇന്ന് ആ വീട്. മൂന്ന് നിലയിലായാണ് വീട് പണിതിരിക്കുന്നത്. കൊത്തു പണികളുള്ള മരത്തിന്റെ തൂണും റെയ്‌ലിങുമൊക്കെയുള്ള ബാല്‍ക്കണിയും വീടിന്റെ അകത്തളങ്ങളുമൊക്കെ വിഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. ഇന്ന് ഓരോ മുറിയിലും വാടകക്കാരാണ് താമസിക്കുന്നത്. തന്റെ പഴയ മുറിയും, അന്ന് ഭര്‍ത്താവ് സ്റ്റഡി റൂം ആയി ഉപയോഗിച്ചിരുന്ന മുറിയുമെല്ലാം അമ്മ മകള്‍ക്ക് കാണിച്ചു കൊടുക്കുന്നുണ്ട്.

''വിവാഹശേഷം ഞങ്ങള്‍ താമസിച്ചിരുന്നത് മുകളിലായിരുന്നു'' എന്നും അമ്മ പറയുന്നുണ്ട്. ഓരോ മുറിയും ഒരുപാട് ഓര്‍മകള്‍ കൊണ്ടു വരുന്നതായാണ് അവര്‍ പറയുന്നത്. അതേസമയം ഇപ്പോഴും വീടിന്റെ സ്‌റ്റെപ്പുകളില്‍ വൈദ്യുതിയില്ലെന്നും, പല മുറികളും അടച്ചിട്ടിരിക്കുകയാണെന്നും കരിഷ്മ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുണാല്‍ കേമുവിന് ആറര വയസുള്ളപ്പോഴാണ് നടന്റെ കുടുംബം മുംബൈയിലേക്ക് കുടിയേറുന്നത്.

Summary

Family of Kunal Kemmu visits their ancestral home in Kashmir after years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com