സൂര്യയ്ക്കും കാർത്തിക്കുമൊപ്പം ടൊവിനോ 
Entertainment

'ഒരമ്മ പെറ്റ അളിയന്മാർ'; സൂര്യയ്ക്കും കാർത്തിക്കുമൊപ്പം ടൊവിനോ; വൈറൽ ചിത്രം

നടൻ ആകാൻ ആഗ്രഹിച്ചു നടന്ന നാളുകളിൽ സൂര്യയും കാർത്തിയും വലിയ പ്രചോദനമായിരുന്നുവെന്നും താരം

Author : സമകാലിക മലയാളം ഡെസ്ക്

സൂര്യയ്ക്കും കാർത്തിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. നടൻ ആകാൻ ആഗ്രഹിച്ചു നടന്ന നാളുകളിൽ സൂര്യയും കാർത്തിയും വലിയ പ്രചോദനമായിരുന്നുവെന്നും താരം കുറിച്ചു.

ഒരു നടനാകാൻ ആഗ്രഹിച്ചു നടന്ന വർഷങ്ങളിൽ, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളിൽ പ്രചോദനം നൽകിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഈ രണ്ടു പേരുടെ നടുവിൽ ഇന്ന് നിൽക്കുമ്പോൾ, എന്റെ യാത്രയിൽ അവർ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂർവം ഓർക്കാൻ ആഗ്രഹിക്കുന്നു. സൂര്യയെയും കാർത്തിയെയും നേരിട്ടു കണ്ട് കുറച്ചു സമയം ചിലവഴിക്കാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം. ഒപ്പം നാളെ റിലീസ് ചെയ്യാനിരിക്കുന്ന കാർത്തിയുടെ മെയ്യഴകന് ഹൃദയം നിറഞ്ഞ ആശംസകൾ!- ടൊവിനോ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂര്യയ്ക്കും കാർത്തിക്കും നടുക്ക് നിൽക്കുന്ന ടൊവിനോയുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നത്. 'ഒരമ്മ പെറ്റ അളിയന്മാരാണെന്നേ പറയൂ'- എന്നായിരുന്നു നടി സുരഭിയുടെ കമന്റ്. 'റോളക്സ്, മണിയൻ, ഡില്ലി' എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT