വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

സകലാകലാ വല്ലഭൻ തന്നെ! ആദ്യം ആക്ഷൻ സോങ്, പിന്നെ പാട്ട്; ബേസിലിന്റെ വിഡിയോകളുമായി ടൊവിനോ

ആരും അറിയാതെ പോകുമായിരുന്ന ബേസിലിന്റെ കഴിവുകളെ പുറത്തെത്തിക്കുകയാണ് ടൊവിനോ തോമസ്

സമകാലിക മലയാളം ഡെസ്ക്

താൻ നല്ലൊരു നടനും സംവിധായകനുമാണെന്ന് ഇതിനോടകം ബേസിൽ ജോസഫ് തെളിയിച്ചു കഴിഞ്ഞു. ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന മിന്നൽ മുരളി കൂടെ എത്തുന്നതോടെ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രത്തിന്റെ സംവിധായകൻ എന്നു പേരുകൂടി ബേസിലിന് ചാർത്തിക്കിട്ടും. അഭിനയവും സംവിധാനവും മാത്രമല്ല മറ്റു പല കഴിവുകളും ബേസിലിനുണ്ട്. ആരും അറിയാതെ പോകുമായിരുന്ന ബേസിലിന്റെ കഴിവുകളെ പുറത്തെത്തിക്കുകയാണ് ടൊവിനോ തോമസ്. 

ബേസിൽ ജോസഫ്, 7ബി

ബേസിലിന്റെ രസകരമായ വിഡിയോകളാണ് ടൊവിനോ പുറത്തുവിട്ടിരിക്കുന്നത്. മിന്നൽ മുരളിയിലെ ​ഗാനം ആക്ഷൻ സോങ്ങായി അവതരിപ്പിക്കുന്ന ബേസിലിനെയാണ് ഒരു വിഡിയോയിൽ കാണുന്നത്. രസകരമായ അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ആക്ഷൻ സോങ്, ചെസ്റ്റ് നമ്പർ 16, ബേസിൽ ജോസഫ്, ക്ലാസ് 7ബി- എന്നാണ് താരം കുറിച്ചത്. പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണത്തിന്റെ ഭാ​ഗമായി അടുത്ത വിഡിയോ പുറത്തുവിടുമെന്നും ടൊവിനോ പറയുന്നുണ്ട്. 

ഹൃദയം തൊട്ട് ഉയിരെ ​ഗാനം

അതിനു പിന്നാലെ ബേസിലിന്റെ സിങ് വിഡിയോയുമായാണ് ടൊവിനോ എത്തിയത്. മിന്നൽ മുരളിയിലെ ഉയിരെ എന്ന ​ഗാനമാണ് ബേസിൽ ആലപിക്കുന്നത്. ഇവന് നന്നായി പാടാനും അറിയാമെന്നും താരം പറയുന്നുണ്ട്. എന്തായാലും ബേസിലിന്റെ കഴിവുകൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഇത് ആദ്യമല്ല ബേസിലിന്റെ വിഡിയോ ടൊവിനോ പങ്കുവയ്ക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

SCROLL FOR NEXT