സുരേഷ് കൃഷ്ണ, ടൊവിനോ തോമസ് ഇൻസ്റ്റ​ഗ്രാം
Entertainment

'ചേട്ടന്‍ നന്നായി അഭിനയിച്ചൊ, ഞാന്‍ ശമ്പളവുമായിട്ട് വരാം': കണ്‍വിന്‍സിങ് സ്റ്റാറിന് ടൊവിനോയുടെ ട്രോള്; വിഡിയോ

മരണമാസ് സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ സുരേഷ് കൃഷ്ണയ്ക്ക് കണ്‍വിന്‍സിങ് സ്റ്റാര്‍ പട്ടം ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. താരം അഭിനയിച്ച സിനിമകളിലെ കണ്‍വിന്‍സിങ് രംഗങ്ങളെല്ലാം ട്രോളില്‍ നിറയുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സുരേഷ് കൃഷ്ണയുടെ ഒരു ലൊക്കേഷന്‍ വിഡിയോ ആണ്.

മരണമാസ് സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് വിഡിയോ. സിജു സണ്ണിയും രാജേഷ് മാധവനും ഉള്‍പ്പടെയുള്ളവര്‍ സുരേഷ് കൃഷ്ണയെ കണ്‍വിന്‍സ് ചെയ്യുന്നതാണ് വിഡിയോയില്‍. 'ചേട്ടാ സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുകയാണ്. കണ്‍വിന്‍സിങ് സ്റ്റാര്‍. അപ്പോള്‍ ചേട്ടന്‍ ഇവിടെ ഇരിക്ക് ഞങ്ങള്‍ ഇപ്പോള്‍ വരാം'. എന്ന് പറഞ്ഞ് അവര്‍ പോകുന്നതാണ് വിഡിയോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ രസികന്‍ കമന്റുമായി എത്തുന്നത്. 'ചേട്ടന്‍ നന്നായി അഭിനയിച്ചൊ , ഞാന്‍ ശമ്പളവുമായിട്ട് വരാം. സുരേഷ്‌കൃഷ്ണ.ജെപിജി' എന്നാണ് ടൊവിനോ തോമസ് കുറിച്ചത്. മരണമാസ്, കണ്‍വിന്‍സിങ് എന്നീ ഹാഷ്ടാഗിലാണ് കമന്റ്. നടന്‍ ബിജു മേനോനും കമന്റുമായി എത്തിയ 'സുക്രി... നീ മരണമാസ്. എപ്പോഴും കണ്‍വിന്‍സ്ഡ്' എന്നാണ് താരം കുറിച്ചത്. ബേസില്‍ ജോസഫ്, കാളിദാസ് ജയറാം തുടങ്ങിയവരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT