സിജെപി നേതാവ് അശുതോഷ് രങ്ക കസ്റ്റഡിയിൽ; നിരാഹാര സമരവുമായി പ്രവർത്തകർ

കസ്റ്റഡിയിലെടുത്തവർക്കെതിരെ ഏത് വകുപ്പാണ് ചുമത്തിയതെന്നോ എന്താണ് നടപടിക്ക് കാരണമെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.
 Ashutosh Ranka
CJP Leader Ashutosh Ranka and 35 Party Workers Detained by Assam Police in Guwahati.Special arrangment
Edited By:
Updated on: 
1 min read

ഗുവാഹത്തി: കോക്ക്റോച്ച് ജനതാ പാർട്ടി നേതാവ് അശുതോഷ് രങ്കയെയും 35 പ്രവർത്തകരെയും അസം പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുവാഹത്തിയിൽ പാർട്ടിയുടെ പ്രത്യേക സമ്മേളനം ചേരാനിരിക്കെയാണ് നടപടി. രങ്കയെയും പ്രവർത്തകരെയും വസതിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. രങ്കയ്ക്കൊപ്പം അങ്കിത് ഭരദ്വാജ്, പ്രേം ആകാശ് തുടങ്ങിയ നേതാക്കളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 Ashutosh Ranka
റോഡ് പരിശോധന റെക്കോർഡ് ചെയ്തു; യുവാവിന്റെ മുഖത്തടിച്ച് മന്ത്രി -VIDEO

കസ്റ്റഡിയിലെടുത്തവർക്കെതിരെ ഏത് വകുപ്പാണ് ചുമത്തിയതെന്നോ എന്താണ് നടപടിക്ക് കാരണമെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച് കസ്റ്റഡിയിലുള്ള പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചതായും എല്ലാവരെയും വിട്ടയയ്ക്കുന്നതുവരെ സമരം തുടരുമെന്നും സി.ജെ.പി നേതാക്കൾ വ്യക്തമാക്കി.

 Ashutosh Ranka
നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 എംപി, എംഎല്‍എമാര്‍; 26% പേരും ബിജെപിയിലേക്ക്: എഡിആര്‍

അസമിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകരുടെ കുറവ്, തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു സി ജെ പി പ്രത്യേക സമ്മേളനം വിളിച്ചത്. ഈ സമ്മേളനം നടക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി. അതേ സമയം, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കസ്റ്റഡിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ലഭിച്ചാൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 Ashutosh Ranka
വിവരാവകാശ പരിധിയില്‍ നിന്ന് പൊലീസിനെ ഒഴിവാക്കുന്ന ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
 Ashutosh Ranka
ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം
 Ashutosh Ranka
അഭിഭാഷകനിൽ നിന്ന് ഗ്രാനൈറ്റ് രാജാവിലേക്ക്; ആർ. വീരമണിയുടെ ഇരുണ്ട സാമ്രാജ്യവും തമിഴ്നാടിനെ ഇളക്കി മറിക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റും
Summary

CJP Leader Ashutosh Ranka and 35 Party Workers Detained by Assam Police in Guwahati.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com