നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 എംപി, എംഎല്‍എമാര്‍; 26% പേരും ബിജെപിയിലേക്ക്: എഡിആര്‍

ഈ കാലയളവില്‍ ലോക്സഭയില്‍ നിന്ന് ഒരു എംപി പോലും ബിജെപിയിലേക്ക് മാറിയിട്ടില്ല
Swati Maliwal, Raghav Chadha and Harbhajan Singh were among the seven AAP Rajya Sabha MPs who joined the BJP
Swati Maliwal, Raghav Chadha and Harbhajan Singh were among the seven AAP Rajya Sabha MPs who joined the BJPFile Photos
Updated on: 
2 min read

ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് വിജയിച്ച 111 സിറ്റിങ് എംപിമാരും എംഎല്‍എമാരും പാര്‍ട്ടി മാറിയതായി റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ചും ചേര്‍ന്ന് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2022 മുതല്‍ 2026 വരെയുള്ള കാലയളവില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ച ജനപ്രതിനിധികളെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. ഇതില്‍ 26 ലോക്സഭാ എംപിമാരും, 7 രാജ്യസഭാ എംപിമാരും, 78 എംഎല്‍എമാരും ഉള്‍പ്പെടുന്നു.

പാര്‍ട്ടി മാറിയ ജനപ്രതിനിധികളില്‍ 26 ശതമാനം പേരും (29 പേര്‍) ബിജെപിയിലാണ് ചേര്‍ന്നത്. എഎപിയില്‍ നിന്നുള്ള 7 രാജ്യസഭാ എംപിമാരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ്, ജെഡിയു, എസ്പി, കെആര്‍പിപി എംഎല്‍എമാരും ഇതില്‍ ഉള്‍പ്പെടുന്നു. സ്വാതി മലിവാല്‍, രാഘവ് ചദ്ദ, ഹര്‍ഭജന്‍ സിങ്, അശോക് മിത്തല്‍, സന്ദീപ് കുമാര്‍ പഥക്, വിക്രംജിത് സിങ് സാഹ്നി, രാജീന്ദര്‍ ഗുപ്ത എന്നീ 7 എഎപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. എന്നാല്‍ ഈ കാലയളവില്‍ ലോക്സഭയില്‍ നിന്ന് ഒരു എംപി പോലും ബിജെപിയിലേക്ക് മാറിയിട്ടില്ല.

ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ എത്തിയത് നാഗാലാന്‍ഡിലെ നാഷണല്‍ പീപ്പിള്‍സ് ഫ്രണ്ടിലാണ് (എന്‍പിഎഫ്) - 32 പേര്‍ (29%). എന്നാല്‍ ഇത് വ്യക്തിഗതമായ പാര്‍ട്ടി മാറ്റമല്ല, മറിച്ച് മുഖ്യമന്ത്രി നീഫിയു റിയോയുടെ നേതൃത്വത്തിലുള്ള എന്‍ഡിപിപി എന്‍പിഎഫില്‍ ലയിച്ചതിനെത്തുടര്‍ന്നുണ്ടായ മാറ്റമാണ്. നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (എന്‍സിപിഐ) 20 പേരെയും, കോണ്‍ഗ്രസ് 9 പേരെയും, ശിവസേന 8 പേരെയും സ്വന്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിമതരായ 20 ലോക്സഭാ എംപിമാരാണ് എന്‍സിപിഐയില്‍ ലയിച്ച് എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

എന്‍ഡിപിപി (25 പേര്‍), തൃണമൂല്‍ കോണ്‍ഗ്രസ് (20 പേര്‍), കോണ്‍ഗ്രസ് (19 പേര്‍) എന്നീ പാര്‍ട്ടികളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ മറ്റ് ചേരികളിലേക്ക് പോയത്. രാജ്യത്തെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇത്തരത്തില്‍ പാര്‍ട്ടി മാറ്റം നടന്നിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ പാര്‍ട്ടി മാറിയത് നാഗാലാന്‍ഡിലാണ് (32). പശ്ചിമ ബംഗാള്‍ (20), തെലങ്കാന (9), ഗോവ (8), പഞ്ചാബ് (8) എന്നിവയാണ് തൊട്ടുപിന്നില്‍.

രാജ്യത്തെ കൂറുമാറ്റ നിരോധന നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് എഡിആര്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍മാര്‍ക്ക് പകരം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം എംപിമാരുടെ കാര്യത്തില്‍ രാഷ്ട്രപതിയും എംഎല്‍എമാരുടെ കാര്യത്തില്‍ ഗവര്‍ണര്‍മാരുമാണ് യോഗ്യതാ അയോഗ്യതകളില്‍ തീരുമാനമെടുക്കേണ്ടതെന്ന് എഡിആര്‍ ശുപാര്‍ശ ചെയ്തു. കൂറുമാറുന്ന ജനപ്രതിനിധികള്‍ ഔദ്യോഗിക പദവികള്‍ വഹിക്കുന്നത് തടയണമെന്നും സമയബന്ധിതമായി ഹര്‍ജികളില്‍ തീരുമാനമെടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

Swati Maliwal, Raghav Chadha and Harbhajan Singh were among the seven AAP Rajya Sabha MPs who joined the BJP
വിവരാവകാശ പരിധിയില്‍ നിന്ന് പൊലീസിനെ ഒഴിവാക്കുന്ന ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
Swati Maliwal, Raghav Chadha and Harbhajan Singh were among the seven AAP Rajya Sabha MPs who joined the BJP
ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം
Swati Maliwal, Raghav Chadha and Harbhajan Singh were among the seven AAP Rajya Sabha MPs who joined the BJP
'തുടര്‍ച്ചയായി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവര്‍' ; യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
Summary

111 sitting MPs, MLAs switched parties in 4 years, 26% of them joined BJP: ADR

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com